എമിലാനോ സലക്ക് വേണ്ടി മൗനാചരണം നടത്തി ഇന്ത്യൻ സൂപ്പർ ലീഗ്

- Advertisement -

വിമാനാപകടത്തിൽ ദാരുണമായി ജീവൻ വെടിഞ്ഞ അർജന്റൈൻ ഫുട്ബോളർ എമിലാനോ സലക്ക് ആദരാഞ്ജലി അർപ്പിച്ച് ഇന്ത്യൻ സൂപ്പർ ലീഗ്. ഇന്ന് നടന്ന ജംഷഡ്പൂർ – മുംബൈ സിറ്റി മത്സരത്തിന് മുൻപ് ഒരു മിനിറ്റ് മൗനാചരണം ആചരിച്ചാണ് സലക്കുള്ള ആദരവ് ഐഎസ്എൽ പ്രകടിപ്പിച്ചത്.

ജനുവരി 21നു നടന്ന വിമാനപകടത്തിന് ശേഷം രണ്ടു ദിവസം മുൻപായിരുന്നു സലയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ഇന്ന് മാത്രമാണ് മൃതദേഹം അദ്ദേഹത്തിന്റേത് തന്നെയാണ് എന്ന സ്ഥിരീകരണം ഉണ്ടായതും.

Advertisement