ഗോൾ ഓഫ് ദി വീക്കിൽ മികച്ച ഗോളാവാൻ കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോളും

- Advertisement -

ഇന്ത്യൻ സൂപ്പർ ലീഗിലെ കഴിഞ്ഞ ആഴ്ചയിലെ മികച്ച ഗോളിനുള്ള പട്ടികയിൽ കേരള ബ്ലാസ്റ്റേഴ്‌സ് താരം സ്ലാവിസ്ല സ്‌റ്റോഹനോവിച്ച് എ.ടി.കെക്കെതിരെ നേടിയ ഗോളും. എ.ടി.കെക്കെതിരെ കൊൽക്കത്തയിൽ വെച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ടാമത്തെ ഗോളായിരുന്നു സ്‌റ്റോഹനോവിചിന്റെ ഗോൾ. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഉദ്ഘടന മത്സരത്തിലായിരുന്നു ഈ ഗോൾ പിറന്നത്.

ഹാലിച്ചരൻ നർസരിയുടെ പാസ് സ്വീകരിച്ച സ്‌റ്റോഹനോവിച് പെനാൽറ്റി ബോക്സിനു പുറത്ത് നിന്ന് തൊടുത്ത ഷോട്ട് എ.ടി.കെ ഗോൾ കീപ്പറുടെ തലക്ക് മുകളിലൂടെ ഗോളാവുകയായിരുന്നു. സ്‌റ്റോഹനോവിചിന്റെ ഗോൾ കൂടാതെ കേരള ബ്ലാസ്റ്റേഴ്സിനെതിരെ മുംബൈ സിറ്റി താരം പ്രഞ്ചൽ ഭുമിജ് നേടിയ വണ്ടർ ഗോളും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.

ഡൽഹി ഡൈനാമോസിന്റെ റാണ ഘരാമിയുടെ പൂനെക്കെതിരെയുള്ള ഗോൾ, ജാംഷഡ്‌പൂരിനെതിരെ ബെംഗളൂരു എഫ്.സി താരം നിഷു കുമാർ നേടിയ ഗോൾ, നോർത്ത് ഈസ്റ്റിനെതിരെ ഗോവ താരം ഫെറൻ കോറോമിനാസ് നേടിയ ഗോൾ എന്നിവയാണ് പട്ടികയിൽ ഇടം പിടിച്ച മറ്റു ഗോളുകൾ.

വോട്ട് ചെയ്യാനുള്ള ലിങ്ക്:
https://www.indiansuperleague.com/goal-of-the-week

 

Advertisement