കേരള ബ്ലാസ്റ്റേഴ്സ് – എ ടി കെ പോരാട്ടത്തോടെ ഐ എസ് എൽ പുനരാരംഭിക്കും, ഫിക്സ്ചർ ഇങ്ങനെ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എൽ പുനരാരംഭിക്കാനുള്ള തീയതി ഔദ്യോഗികമായി. ജനുവരി 25 മുതൽ ആകുൻ ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ പുനരാരംഭിക്കുക. ഏഷ്യാ കപ്പിനായി ഡിസംബർ പകുതി മുതൽ ഐ എസ് എല്ലിൽ ഇടവേള ആയിരുന്നു. ഇന്ത്യ ഏഷ്യൻ കപ്പിൽ നിന്ന് പുറത്ത് പോയതോടെ ഐ എസ് എൽ പെട്ടെന്ന് തന്നെ വീണ്ടും തുടങ്ങാൻ തീരുമാനിക്കുകയായിരുന്നു.

കേരള ബ്ലാസ്റ്റേഴ്സും എ ടി കെയും തമ്മിൽ കൊച്ചിയിൽ വെച്ച് നടക്കുന്ന മത്സരത്തോടെ ആകും 25ന് വീണ്ടും ഐ എസ് എൽ ആരവങ്ങൾ മുഴങ്ങുക. ഏഷ്യൻ കപ്പ് അവസാനിച്ച് ഇന്ത്യൻ താരങ്ങൾ നാട്ടിലേക്ക് എത്തി ക്ലബുകൾക്ക് ഒപ്പം ചേരും. ടീമുകൾ ഒക്കെ കഴിഞ്ഞ ആഴ്ച തന്നെ പരിശീലനം ആരംഭിച്ചിരുന്നു. ഇപ്പോൾ ബെംഗളൂരു എഫ് സിയാണ് ഐ എസ് എല്ലിൽ ഒന്നാമത് ഉള്ളത്. പുതിയ പരിശീലകനെ ഇതുവരെ പ്രഖ്യാപിക്കാത്ത കേരള ബ്ലാസ്റ്റേഴ്സിനെ കുറിച്ച് ഇപ്പോഴും ആരാധകർക്ക് ആശങ്കയുണ്ട്‌. കേരളത്തിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ ഇപ്പോൾ കണക്കിൽ മാത്രമെ ബാക്കിയുള്ളൂ.

ഐ എസ് എൽ ലീഗ് മത്സരങ്ങൾ മാർച്ച് 3 വരെ നീണ്ടു നിൽക്കും.