നിരന്തര മാറ്റങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സിനെ ബലഹീനമാക്കുന്നത് എന്ന് ഐ എം വിജയൻ

- Advertisement -

കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ തകരാൻ പ്രധാന കാരണം ടീം നടത്തുന്ന നിരന്തരമായ മാറ്റങ്ങൾ ആണെന്ന് ഫുട്ബോൾ ഇതിഹാസം ഐ എം വിജയൻ. ഗോവയ്ക്ക് എതിരെ ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് അഞ്ചു മാറ്റങ്ങൾ നടത്തിയിരുന്നു, ഇത് ടീമിന്റെ ബാലൻസ് മുഴവൻ തെറ്റിച്ചു എന്നും വിജയൻ പറഞ്ഞു. മനോരമയ്ക്കായി എഴുതിയ ലേഖനത്തിലാണ് ബ്ലാസ്റ്റേഴ്സിലെ പിഴവുകൾ വിജയൻ ചൂണ്ടിക്കാട്ടിയത്.

അറ്റാക്കിംഗിൽ അത്രയും കരുത്തുള്ള അനായാസം ഗോളടിച്ച് കൂട്ടുന്ന ഗോവയ്ക്ക് എതിരെ ഇന്ത്യൻ താരങ്ങളെ മാത്രം ഡിഫൻസിൽ അണിനിരത്തിയത് തെറ്റായ തീരുമാനം ആണെന്നും അദ്ദേഹം പറയുന്നു. ഗോവയ്ക്ക് എതിരെ ആദ്യ പകുതിയ കഴിഞ്ഞപ്പോൾ ജെയിംസിന് തന്നെ അദ്ദേഹത്തിന്റെ പിഴവ് മനസ്സിലായെന്നും വിജയൻ ചൂണ്ടിക്കാണിക്കുന്നു.

Advertisement