ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകർ എന്നെ അദ്‌ഭുതപ്പെടുത്തി – ചെന്നെയിൻ പരിശീലകൻ ജോൺ ഗ്രിഗറി

- Advertisement -

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധർ തന്നെ അദ്‌ഭുതപ്പെടുത്തിയതായി ചെന്നൈയിൻ എഫ്‌സി പരിശീലകൻ ജോൺ ഗ്രിഗറി. ഇന്ത്യൻ സൂപ്പർ ലീഗിൽ ബ്ലാസ്റ്റേഴ്‌സിനെതിരായ മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവുമധികം ആരാധകരുള്ള ടീമായിരിക്കും ബ്ലാസ്റ്റേഴ്സ്. എവേ മത്സരങ്ങളിൽ പോലും ടീമിനെ സപ്പോർട്ട് ചെയ്യാൻ കൂട്ടമായി എത്തുന്ന മഞ്ഞപ്പടയെ കണ്ടു താൻ അദ്‌ഭുതപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നോർത്ത് ഈസ്റ്റിനെതിരായ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് ജയിക്കുമെന്നാണ് താനും പ്രതിക്ഷിച്ചതെന്നു പറഞ്ഞ അദ്ദേഹം ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഇന്നിറങ്ങുന്നത് ജയം മാത്രം മുന്നിൽ കൊണ്ടാണെന്നും പറഞ്ഞു. ചെന്നൈയിലെ ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഒരു ജയം പോലും നേടാൻ സൂപ്പർ മച്ചാൻസിന് ഇതുവരെ സാധിച്ചിട്ടില്ല. പൂനെ സിറ്റിക്കെതിരായ തകർപ്പൻ ജയത്തിനു ശേഷം ജാംഷെഡ്പൂരിനെതിരെ അപ്രതീക്ഷിതമായ പരാജയമായിരുന്നു ചെന്നെയിൻ ഏറ്റുവാങ്ങിയത്.

Advertisement