പ്രാർത്ഥനകൾക്കും പിന്തുണയ്ക്കും നന്ദി – ഗലേയോ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എൽ സെമി ഫൈനൽ മത്സരത്തിനിടെ ഗുരുതരമായ പരിക്കേറ്റ നോർത്ത് ഈസ്റ്റിന്റെ മിഡ്ഫീൽഡർ ഫെഡെറികോ ഗലേയോ തനിക്ക് പിന്തുണ നൽകിയവർക്കും തനിക്കായി പ്രാർത്ഥിച്ചവർക്കും നന്ദി അറിയിച്ചു. ഏറ്റവുൻ വിശമകരമായ അവസ്ഥയിൽ ഇത്തരം നല്ല വാക്കുകൾ വലിയ പ്രചോദനം നൽകുന്നു എന്ന് ഗലേയോ പറഞ്ഞു‌. ആരാധകർക്കും സഹ കളിക്കാർക്കും ഗലേയോ നന്ദി പറഞ്ഞു‌.

ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലാണ് ഗലേയോ ഇപ്പോൾ. സെമി ഫൈനലിൽ ബെംഗളൂരു സ്ട്രൈക്കർ മികു ഷോട്ട് എടുക്കുന്നതിനിടയിൽ നോർത്ത് ഈസ്റ്റ് മിഡ്ഫീൽഡറുടെ കാലിൽ കിക്ക് ചെയ്യുകയായിരുന്നു. ഈ കിക്ക് ഗലേയോയുടെ ഷിൻ ബോണിൽ രണ്ട് പൊട്ടലുകൾ ആണ് ഉണ്ടാക്കിയത്. താരത്തിന്റെ കരിയറിന് തന്നെ ഭീഷണിയാകുന്ന പരിക്കാണ് ഇത്. താൻ ഉടൻ തന്നെ തിരിച്ചെത്തുമെന്ന് ഗലേയോ പറഞ്ഞു. ഇതിനായുള്ള മനക്കരുത്ത് തനിക്ക് ഉണ്ട് എന്നും നോർത്ത് ഈസ്റ്റ് താരം പറഞ്ഞു.

നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ഈ സീസണിലെ ഏറ്റവും മികച്ച മിഡ്ഫീൽഡർ ആയിരുന്നു ഗലേയോ. അഞ്ച് ഗോളുകളും നാലു അസിസ്റ്റും ഈ സീസണിൽ താരം സ്വന്തമാക്കിയിട്ടുണ്ട്‌‌.