എഫ്.സി ഗോവയെ പിടിച്ചുകെട്ടി ഡൽഹി

ഇന്ത്യൻ സൂപ്പർ ലീഗിൽ രണ്ടാം സ്ഥാനം ലക്‌ഷ്യം വെച്ച് ഇറങ്ങിയ എഫ്.സി പുനെയെ സമനിലയിൽ തളച്ച് ഡൽഹി. ലീഗിൽ മൂന്നാം സ്ഥാനത്തുള്ള ഗോവയെ ഡൽഹി ഗോൾ രഹിത സമനിലയിൽ പിടിക്കുകയായിരുന്നു. ഈ സീസണിലെ ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ അടിച്ചു കൂട്ടിയ ഗോവയെ ഡൽഹി തളക്കുകയായിരുന്നു.

മത്സരത്തിന്റെ തുടക്കത്തിൽ ഗോവയാണ് മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും പതുക്കെ ഡൽഹി മത്സരത്തിലേക്ക് തിരിച്ചുവന്നു. തുടക്കത്തിൽ ഗോവ ഗോൾ കീപ്പർ നവീൻ കുമാറിന്റെ പിഴവിൽ നിന്ന് ഡൽഹി ഗോളിന് അടുത്തെത്തിയെങ്കിലും ഗോൾ നേടാൻ ഡെൽഹിക്കയില്ല. രണ്ടാം പകുതിയിൽ ഇരു ടീമുകളും മാറ്റങ്ങളുമായി ഇറങ്ങിയെങ്കിലും മത്സരത്തിൽ ഗോൾ മാത്രം പിറന്നില്ല.

ഇന്ന് ജയിച്ചിരുന്നെങ്കിൽ മുംബൈ സിറ്റിയെ മറികടന്ന് രണ്ടാം സ്ഥാനത്ത് എത്താനുള്ള അവസരമാണ് ഗോവ നഷ്ടപ്പെടുത്തിയത്.