ലിംഗ്ദോഹ് വീണ്ടും ബെംഗളൂരു എഫ്.സിയിൽ

Photo:ISL

എ.ടി.കെ താരം യുജിൻസൺ ലിങ്ദോഹ് വീണ്ടും ബെംഗളൂരു എഫ്.സിയിൽ. രണ്ടു വർഷം എ.ടി.കെയിൽ കളിച്ചതിന് ശേഷമാണ് യുജിൻസൺ ലിങ്ദോഹ് ബെംഗളൂരുവിൽ തിരിച്ചെത്തുന്നത്. ഒരു വർഷത്തെ കരാറിലാണ് ലിങ്ദോഹ് ബെംഗളൂരു എഫ്.സിയിൽ എത്തുന്നത്. ബെംഗളൂരുവിൽ കളിച്ച സമയത്ത് താരം ഒരുപാട് ട്രോഫികളും അവാർഡുകളും സ്വന്തമാക്കിയിരുന്നു.

എന്നാൽ വലിയ പ്രതീക്ഷയോടെ എ.ടി.കെയിൽ എത്തിയ ലിങ്ദോഹ്ക്ക് അവർക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാൻ ആയിരുന്നില്ല. രണ്ടു സീസണുകളിലുമായി എട്ട് മത്സരങ്ങൾ മാത്രം കളിച്ച ലിങ്ദോഹ് അവർക്ക് വേണ്ടി ഒരു ഗോളോ അസ്സിസ്റ്റോ നേടിയിരുന്നില്ല. 2015-16 സീസണിൽ ബെംഗളൂരു ഐ ലീഗ് കിരീടം നേടിയപ്പോഴും 2014-15ലെയും 2016-17ലെ ഫെഡറേഷൻ കപ്പ് കിരീടം ബെംഗളൂരു നേടിയപ്പോഴും ലിങ്ദോഹ് മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.

Previous articleആരാധകരുടെ അതേ ആവേശത്തിലല്ല ഞങ്ങള്‍ ക്രിക്കറ്റര്‍മാര്‍ ഇത്തരം മത്സരങ്ങളെ സമീപിക്കുക
Next articleഷോര്‍ട്ട് ബോള്‍ നേരിട്ടാല്‍ റണ്‍സ് വരുമെന്നറിയാം, ലോകകപ്പില്‍ വിന്‍ഡീസിന്റെ ശൈലി വിഭിന്നം