“ധീരജിന്റെ അബദ്ധം പ്രതീക്ഷിച്ചത്” കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ

- Advertisement -

ഇന്നലെ കേരള ബ്ലാസ്റ്റേഴ്സ് യുവ ഗോൾ കീപ്പർ ധീരജ് സിംഗ് വരുത്തിയ പിഴവ് വലുതാക്കി കാണിക്കേണ്ടതില്ല എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ വിൻഗാഡ. ഇന്നലെ കേരള ബ്ലാസ്റ്റേഴ്സ് വഴങ്ങിയ ആദ്യ ഗോൾ ധീരജ് വരുത്തിയ പിഴവിൽ നിന്നായിരുന്നു പിറന്നത്. ആ ഗോളിന് ശേഷം കളിയുടെ നിയന്ത്രണം ഏറ്റെടുത്ത ഗോവ 3-0 എന്ന സ്കോറിന് മത്സരം സ്വന്തമാക്കുകയായിരുന്നു.

“കേരള ബ്ലാസ്റ്റേഴ്സ് നിരവധി യുവതാരങ്ങൾ ഉള്ള ടീമാണ്. യുവ താരങ്ങൾ ഉണ്ടാകുമ്പോൾ അബദ്ധങ്ങൾ സംഭവിക്കും എന്ന് എപ്പോഴും തങ്ങൾ പ്രതീക്ഷിക്കണം. ഇത് സാധാരണയാണ്. അബദ്ധങ്ങൾ സംഭവിച്ചാൽ മാത്രമെ കളി മെച്ചപ്പെടുകയുള്ളൂ.” കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞു.

ഇന്നലെ ഏറ്റ പരാജയം മികച്ച ടീമിനോട് ആണെന്നും കേരള ബ്ലാസ്റ്റേഴ്സ് നല്ല കളിയാണ് കാഴ്ചവെച്ചത് എന്നും വിൻഗാഡ കൂട്ടിച്ചേർത്തു.

Advertisement