ധീരജ് സിങ്ങിന് ഐ.എസ്.എല്ലിലെ മികച്ച സേവിനുള്ള പുരസ്ക്കാരം

Photo: Kerala Blasters
- Advertisement -

കേരള ബ്ലാസ്റ്റേഴ്‌സ് ഗോൾ കീപ്പറായ ധീരജ് സിംഗിന്റെ സേവ് ഐ.എസ്.എൽ സീസണിലെ ഏറ്റവും മികച്ച സേവ് ആയി തിരഞ്ഞെടുക്കപ്പെട്ടു. ചെന്നൈയിന് എതിരായ മത്സരത്തിൽ മൈൽസൺ ആൽവേസിന്റെ ഹെഡർ അവിശ്വസനീയമായി ധീരജ് സിങ് തട്ടിയകറ്റിയിരുന്നു. ഈ സേവിനാണ് അവാർഡ് ലഭിച്ചത്. ആരാധകരുടെ വോട്ടിങ്ങിന്റെ പിൻബലത്തിലാണ് ധീരജ് സിംഗിന്റെ സേവ് തിരഞ്ഞെടുക്കപ്പെട്ടത്.

കഴിഞ്ഞ ദിവസം ഐ.എസ്.എൽ സീസണിലെ ഏറ്റവും മികച്ച ഗോളിനുള്ള പുരസ്‌ക്കാരവും കേരള ബ്ലാസ്റ്റേഴ്‌സ് താരം പെകുസൺ സ്വന്തമാക്കിയിരുന്നു. ബെംഗളൂരുവിനെതിരെ നേടിയ ലോങ്ങ് റേഞ്ചർ ഗോളാണ് പെകുസണ് അവാർഡ് നേടി കൊടുത്തത്.

Advertisement