ധീരജും പൊപ്ലാനികും പുറത്ത്, വിനീത് ടീമിൽ, കേരള ബ്ലാസ്റ്റേഴ്സ് ലൈനപ്പ് അറിയാം

- Advertisement -

കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഹോം മത്സരത്തിനായുള്ള ലൈനപ്പ് പ്രഖ്യാപിച്ചു. ഇന്ന് ഡെൽഹി ഡൈനാമോസിനെ ആണ് കേരള ബ്ലാസ്റ്റേഴ്സ് നേരിടിന്നത്. കാര്യമായ മാറ്റങ്ങളുമായാണ് ഡേവിഡ് ജെയിംസ് ഇന്ന് ബ്ലാസ്റ്റേഴ്സിനെ ഇറക്കുന്നത്. ഗോൾ കീപ്പറായി ഇന്ന് ഇറങ്ങുന്നത് നവീൺ കുമാറാണ്. ആദ്യ മത്സരറങ്ങളിൽ ഉണ്ടായിരുന്ന ധീരജ് ബെഞ്ചിലാണ് ഉള്ളത്. വിദേശ താരം പൊപ്ലാനിക്കിന് പകരം സി കെ വിനീത് ആൺ ഇന്ന് സ്ലാവിസിയക്കൊപ്പം മുന്നേറ്റ നിരയിൽ ഉള്ളത്. ഡെൽഹിക്കെതിരെ മികച്ച റെക്കോർഡുള്ള കേരള ബ്ലാസ്റ്റേഴ്സ് ഇന്നും അതാവർത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ്. ഇന്ന് ജയിച്ചാൽ ബ്ലാസ്റ്റേഴ്സ് ലീഗിൽ ഒന്നാമത് എത്തും

കേരള ബ്ലാസ്റ്റേഴ്സ് ; നവീൺ, റാകിപ്, ജിങ്കൻ, പെസിച്, ലാൽറുവത്താര, നികോള, സഹൽ, ഹാളിചരൺ, ദുംഗൽ, സ്ലാവിസിയ, വിനീത്

ഡെൽഹി; ഡോരൻസോറോ, പ്രിതം, ജിയാനി, ക്രെസ്പി, നാരായൺ, റാണ, വിനീത് റായ്, ചാങ്തെ, മിഹെലിച്, റോമിയോ, കലുദരോവിച്

Advertisement