മാറ്റങ്ങൾ ഒരുപാട്, ഡെൽഹി ഡൈനാമോസ് vs എ ടി കെ കൊൽക്കത്ത ലൈനപ്പ് അറിയാം

ഡെൽഹിയുടെ ഐ എസ് എൽ സീസണിലെ രണ്ടാം മത്സരത്തിനായുള്ള ലൈനപ്പ് പ്രഖ്യാപിച്ചു. എ ടി കെ കൊൽക്കത്തയെ ആണ് ഡെൽഹി ഡൈനാമോസ് ഇന്ന് നേരിടുന്നത്. ഇരുടീമുകളും ലീഗിലെ ആദ്യ വിജയമാണ് ഇന്ന് ലക്ഷ്യം വെക്കുന്നത്. ഡെൽഹി നിരയിൽ ഇന്ന് യുവതാരം ഷുബാം സാരംഗി അരങ്ങേറ്റം നടത്തുന്നുണ്ട്. മാർകോസ് തെബാർ, ബിക്രംജിത്, സുയിവർലൂൺ എന്നിവർ പരിക്ക് കാരണം ഇന്ന് ഡെൽഹി നിരയിൽ ഇല്ല. രണ്ട് മാറ്റങ്ങളുമായാണ് എ ടി കെ ഇറങ്ങുന്നത്. കോമാൽ തട്ടാലും കാലു ഉചെയും ഇന്ന് ആദ്യ ഇലവനിൽ എത്തിയിട്ടുണ്ട്.

ഡെൽഹി:

ഡോറൻസോറൊ, നാരായൺ ദാസ്, മാർടി ക്രെസ്പ്, റാണ, പ്രിതം കോട്ടാൽ, വിനീത് റായ്, റെനെ മെഹോലിച്, ശുഭം, നന്ദകുമാർ, ആൻഡ്രിജ, ചാങ്തെ

കൊൽക്കത്ത:

അരിന്ദം, ഐബർലോങ്, ഗേഴ്സൺ, ജോൺസൺ, റിക്കി, എവർട്ടൺ, ഉചെ, കോമൽ, ലാൻസരോട്ടെ, ബല്വന്ത്, പ്രണോയ് ഹാൾദർ

Previous articleപാക്കിസ്ഥാന്‍ അതിശക്തമായ നിലയില്‍, ലീഡ് 281 റണ്‍സ്
Next articleഎ ടി കെ താരത്തിന്റെ മുഖത്ത് ഇടിച്ച സംഭവത്തിൽ ടി പി രഹ്നേഷിനെതിരെ നടപടി