സി കെ വിനീത് ഇന്ന് ആദ്യമായി കേരള ബ്ലാസ്റ്റേഴ്സിന് എതിരെ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സ് ക്ലബിന്റെ എക്കാലത്തെയും മികച്ച ഗോളടിക്കാരൻ സി കെ വിനീത് ഇന്ന് കൊച്ചിയിൽ ആദ്യമായി മഞ്ഞ ജേഴ്സിയിൽ അല്ലാതെ ഇറങ്ങും. കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന വൈരികളിൽ ഒന്നായ ചെന്നൈയിന്റെ നീല ജേഴ്സിയിൽ സി കെ വിനീത് ഇന്ന് ഇറങ്ങുമ്പോൾ പലർക്കും ആ ചിത്രം ദഹിച്ചേക്കില്ല. കേരള ബ്ലാസ്റ്റേഴ്സിനെതിരായി സി കെ വിനീത് കളിക്കുന്ന ആദ്യ മത്സരമാകും ഇത്.

അവസാന സീസണുകളിൽ ഒക്കെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട താരമായിരുന്നു സി കെ വിനീത്. പക്ഷെ ഈ സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ മോശം ഫോമിൽ ആരാധകർക്കുള്ള ദേഷ്യത്തിന് പലപ്പോഴും ഇരയാകേണ്ടി വന്നത് സി കെ വിനീത് ആയിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് ആരാധകരും മാനേജ്മെന്റും ഒക്കെ ഒരേ പോലെ തന്നെ തഴയുകയാണ് എന്ന് തോന്നിയപ്പോൾ ആണ് കേരള ബ്ലാസ്റ്റേഴ്സ് വിടാനുള്ള തീരുമാനം സി കെ എടുത്തത്.

ഈ ജനുവരിയിൽ ചെന്നൈയിനിലേക്ക് സി കെ കൂടുമാറി. കേരള ബ്ലാസ്റ്റേഴ്സിനേക്കാൾ മോശം ഫോമിലായിരുന്നു ചെന്നൈയിൻ. എങ്കിലും അവിടെ സി കെ പെട്ടെന്ന് താളം കണ്ടെത്തി. മൂന്ന് മത്സരങ്ങൾക്കിടയിൽ തന്നെ ഒരു ഗോളും ഒരു അസിസ്റ്റും നേടാൻ സി കെ വിനീതിനായി. കരുത്തരായ ബെംഗളൂരു എഫ് സിയെ തോൽപ്പിക്കാനും ചെന്നൈയിനായി. ഇന്ന് കേരള ബ്ലാസ്റ്റേഴ്സിനെ കൂടെ തോൽപ്പിച്ചാൽ അവസാന സ്ഥാനത്ത് നിന്ന് രക്ഷപ്പെടാനും ചെന്നൈയിനാകും.

സി കെ വിനീത് മാത്രമല്ല മുൻ കേരള ബ്ലാസ്റ്റേഴ്സ് താരമായ ഹാളിചരണും ഇന്ന് ചെന്നൈയിൻ നിരയിൽ ഉണ്ടാകും. ജനുവരി ട്രാൻസ്ഫറിൽ തന്നെ ആയിരുന്നു ഹാളിചരണും കേരള ബ്ലാസ്റ്റേഴ്സ് വിട്ടത്.