കേരള ബ്ലാസ്റ്റേഴ്സ് പ്രീ സീസൺ മത്സരത്തിൽ നാളെ റിയൽ കാശ്മീരിനോടേറ്റു മുട്ടും

- Advertisement -

കേരള ബ്ലാസ്റ്റേഴ്സ് കേരളത്തിലെ രണ്ടാം പ്രീ സീസൺ മത്സരത്തിനായി നാളെ ഇറങ്ങും. കരുത്തരായ റിയൽ കാശ്മീരാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രമുഖ താരങ്ങൾ എല്ലാം നാളെ കളത്തിൽ ഇറങ്ങും. പനമ്പള്ളി നഗർ സ്റ്റേഡിയം ആകും മത്സരത്തിന് വേദിയാവുക. യുഎഇയിലെ പ്രീ സീസൺ ഉപേക്ഷിച്ച് വന്ന ബ്ലാസ്റ്റേഴ്സ് കർണാടക ക്ലബായ സൗത്ത് യുണൈറ്റഡുമായി കേരളത്തിൽ ആദ്യ പ്രീ സീസൺ മത്സരം കളിച്ചിരുന്നു.

ആദ്യ മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ ജയമാണ് ബ്ലാസ്റ്റേഴ്സ് നേടിയത്. നർസരി,സുയിർവലൂൺ, സാമുവൽ എന്നിവരുടെ ഗോളിലൂടെ വമ്പൻ തിരിച് വരവ് നടത്തിയാണ് ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ജയം നേടിയത്. വൈകിട്ട് 6.30 ആണ് കിക്കോഫ്. അടഞ്ഞ വേദിയിൽ ആയിരിക്കും മത്സരം നടക്കുക.

Advertisement