കേരളത്തിൽ വന്ന് ഒരു പോയന്റ് നേടാൻ വരെ പ്രയാസമാണെന്ന് ബെംഗളൂരു പരിശീലകൻ

നാളെ കേരള ബ്ലാസ്റ്റേഴ്സിനെ നേരിടാൻ കൊച്ചിയിലേക്ക് എത്തിയ ബെംഗളൂരു നാളെ ഒരു പോയന്റ് വരെ നേടാൻ കഷ്ടപ്പെടേണ്ടു വരുമെന്ന് പരിശീലകൻ കാർലസ്. കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ മികച്ച ഫോമിലാണ്. ഇത്രയും മത്സരങ്ങൾ കഴിഞ്ഞിട്ടും അവർ അപരാജിതരായി തുടരുന്നത് വെറുതെയല്ല. അതിന് വ്യക്തമായ കാരണം ഉണ്ട്. ബെംഗളൂരു എഫ് സി പരിശീലകൻ പറഞ്ഞു.

അഞ്ചു മത്സരങ്ങൾ കഴിഞ്ഞിട്ടും ഒരു മത്സരത്തിൽ വരെ കേരള ബ്ലാസ്റ്റേഴ്സ് ഇതുവരെ പരാജയപ്പെട്ടിട്ടില്ല എങ്കിലും അഞ്ചിൽ നാലു മത്സരങ്ങളും സമനിലയിൽ ആണ് അവസാനിച്ചത്. എന്നാൽ ഇത് ബെംഗളൂരു എഫ് സി പരിശീലകൻ കാര്യമാക്കുന്നില്ല. നാളെ ബെംഗളൂരു എഫ് സി അവരുടെ ഏറ്റവും മികവിൽ കളിച്ചാൽ മാത്രമെ എന്തെങ്കിലും കേരളത്തിൽ നിന്ന് കൊണ്ടു പോവാൻ കഴിയു എന്നും കാർലസ് പറഞ്ഞു.