മാറ്റങ്ങളുമായി കേരള ബ്ലാസ്റ്റേഴ്സ് ബെംഗളൂരുവിനെതിരെ, ലൈനപ്പ് അറിയാം

- Advertisement -

കേരള ബ്ലാസ്റ്റേഴ്സിന്റെ ബെംഗളൂരു എഫ് സിക്കായുള്ള മത്സരത്തിനായുള്ള ലൈനപ്പ് പ്രഖ്യാപിച്ചു. പരിശീലകൻ നിലോ വിൻഗാഡ സൂചിപ്പിച്ചതു പോലെ മാറ്റങ്ങളുമായാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ബെംഗളൂരിവിനെതിരെ ഇറങ്ങുന്നത്. സസ്പെൻഷനിലായ ലാൽറുവത്താരയ്ക്ക് പകരം റാകിപ് ഇന്ന് ആദ്യ ഇലവനിൽ ഉണ്ട്. ബെംഗളൂരു എഫ് സിയെ ഇതുവരെ പരാജയപ്പെടുത്താൻ കഴിയാത്ത കേരള ബ്ലാസ്റ്റേഴ്സ് ഇന്നെങ്കിലും അത് സാധിക്കും എന്ന പ്രതീക്ഷയിലാണ്. നീണ്ടകാലമായി പരിക്കിന്റെ പിടിയിലായിരുന്ന മികു ഇന്ന് ബെംഗളൂരു ബെഞ്ചിൽ ഉണ്ട്.

കേരള ബ്ലാസ്റ്റേഴ്സ് ; ധീരജ്,റാകിപ്, ജിങ്കൻ, പെസിച്, പ്രിതം, കിസിറ്റോ, ദുംഗൽ, സഹൽ, പെകൂസൺ, സ്ലാവിസ, പൊപ്ലാനിക്

ബെംഗളൂരു ; ഗുർപ്രീത്, സെറാൻ, ജുവാനാൻ, നിഷു, ഖാബ്ര, ദിമാസ്, ഉദാന്ത, പാർതാലു, കീൻ ലൂയിസ്, ലാൽറൻഡിക, ഛേത്രി

Advertisement