ജംഷദ്പൂർ മിഡ്ഫീൽഡറെ വായ്പ വാങ്ങി മുംബൈ സിറ്റി

- Advertisement -

ബിഹാറിൽ നിന്നുമുള്ള മധ്യനിര താരം സഞ്ജയ് ബൽമുചുവിനെ സ്വന്തമാക്കി മുംബൈ സിറ്റി. ജംഷദ്പൂരി നിന്ന് ലോണിലാണ് ബൽമുചു മുംബൈയിലേക്ക് എത്തുന്നത്. ഈ സീസൺ അവസാനം വരെയാണ് ലോൺ ഡീൽ. കഴിഞ്ഞ സീസൺ അവസാനം ചെന്നൈയിനിൽ നിന്നായിരുന്നു ബൽമുചു ജംഷദ്പൂരിലേക്ക് എത്തിയത്.

മുൻ ടാറ്റ അക്കാദമി താരമാണ് ബൽമുചു. ജംഷദ്പൂരിൽ കൂടുതൽ അവസരങ്ങൾ ലഭിക്കാത്തതാണ് ബൽമുചുവിനെ ക്ലബ് വിടാൻ പ്രേരിപ്പിച്ചത്. മുൻപ് ഐഎസ്എല്ലിൽ എഫ്‌സി ഗോവയുടെയും ഐലീഗിൽ മോഹൻ ബഗാന്റെയും ഭാഗമായിരുന്നു സഞ്ജയ്. മൊഹമ്മദാൻസിന് വേണ്ടിയും താരം ബൂട്ടണിഞ്ഞിട്ടുണ്ട്.

Advertisement