വീണ്ടും ഞെട്ടിച്ച് എ.ടി.കെ, ഓസ്‌ട്രേലിയൻ സ്‌ട്രൈക്കർ കൊൽക്കത്തയിൽ

Photo:Getty Images
- Advertisement -

ഇന്ത്യൻ സൂപ്പർ ലീഗിനെ വീണ്ടും ഞെട്ടിച്ച് എ.ടി.കെ. കഴിഞ്ഞ ആഴ്ച ഓസ്‌ട്രേലിയൻ ലീഗിലെ ടോപ് സ്‌കോറർ ആയിരുന്ന റോയ് കൃഷ്ണയെ സ്വന്തമാക്കിയതിന് പിന്നാലെ എ ലീഗിൽ റോയ് കൃഷ്ണയുടെ സഹ താരമായിരുന്ന ഡേവിഡ് വില്യംസിനെയാണ് എ.ടി.കെ ടീമിൽ എത്തിച്ചത്. 31കാരനായ ഡേവിഡ് വില്യംസ് 2005ൽ നടന്ന ഫിഫ അണ്ടർ 17 ലോകകപ്പിൽ ഓസ്ട്രേലിയക്ക് വേണ്ടി കളിച്ചിട്ടുണ്ട്.

എ ലീഗിൽ വെല്ലിങ്ടൺ ഫിനിക്സിന്റെ സ്‌ട്രൈക്കർ ആയിരുന്നു ഡേവിഡ് വില്യംസ്. കഴിഞ്ഞ സീസണിൽ ഒരുമിച്ച് കളിച്ച റോയ് കൃഷ്ണയും ഡേവിഡ് വില്യംസും അവർക്ക് വേണ്ടി 30 ഗോളുകൾ നേടിയിരുന്നു. 27 മത്സരങ്ങളിൽ നിന്ന് 11 ഗോളുകളാണ് ഇതിൽ ഡേവിഡ് വില്യംസ് നേടിയത്. എ ലീഗ് ക്ലബായ വെല്ലിങ്ടൺ ഫിനിക്സിനെ കൂടാതെ ക്വീൻസ് ലാൻഡ് റോർ, സിഡ്‌നി എഫ്.സി. മെൽബൺ സിറ്റി എന്നീ ടീമുകൾക്ക് വേണ്ടിയും ഡേവിഡ് വില്യംസ് കളിച്ചിട്ടുണ്ട്.

കഴിഞ്ഞ സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു എ.ടി.കെ ഈ സീസണിൽ വീണ്ടും ഐ.എസ്.എൽ കിരീടം തിരിച്ചുപിടിക്കാനുറച്ച് തന്നെയാണ്.

Advertisement