ഏഷ്യൻ കപ്പിന് ശേഷം ആദ്യമായി അനസ് കളത്തിലേക്ക്

കേരള ബ്ലാസ്റ്റേഴ്സ് താരം അനസ് എടത്തൊടിക ഇന്ന് കളത്തിൽ ഇറങ്ങും. നീണ്ട കാലത്തെ പരിക്കിന് ശേഷമാണ് അനസ് കളത്തിലേക്ക് തിരിച്ചെത്തുന്നത്‌. ഏഷ്യൻ കപ്പിൽ ഇന്ത്യ ബഹ്റൈന് എതിരായി കളിക്കുന്ന അന്നായിരുന്നു അനസിന് പരിക്കേറ്റത്. അന്ന് കളിയുടെ ആദ്യ മിനുട്ടിൽ തന്നെ കളം വിട്ട അനസ് പിന്നെ ചികിത്സയിലായിരുന്നു.

അനസ് പൂർണ്ണ ഫിറ്റ്നെസ് വീണ്ടെടുത്തു എന്നും ഇന്ന് ചെന്നൈയിന് എതിരെ സ്ക്വാഡിൽ ഉണ്ടാകും എന്നും പരിശീലകൻ നെലോ വിൻഗാഡ പറഞ്ഞു. പുതിയ പരിശീലകന്റെ കീഴിലെ മൂന്ന് മത്സരങ്ങളിലും അനസ് ഉണ്ടായിരുന്നില്ല‌. അനസ് 10 ദിവസം മുമ്പ് തന്നെ പരിശീലനം ആരംഭിച്ചിരുന്നു. ഇപ്പോൾ പൂർണ്ണ ഫിറ്റ്നെസിൽ എത്തി. അനസ് പരിചയസമ്പത്തുള്ള താരമാണ്. അതുകൊണ്ട് തന്നെ അനസിന്റെ വരവ് ടീമിന് ഗുണം ചെയ്യും. വിൻഗാഡ പറഞ്ഞു‌

അനസിന്റെ 32ആം പിറന്നാൾ കൂടിയാണിത്‌.