ഗൗരവ് മുഖിയുടെ പ്രായം, അന്വേഷണം പ്രഖ്യാപിച്ച് എ ഐ എഫ് എഫ്

- Advertisement -

ജംഷദ്പൂർ താരം ഗൗരവ് മുഖിയുടെ പ്രായം വിവാദത്തിൽ ആയ സാഹചര്യത്തിൽ ഇതിൽ കൃതൃമം നടന്നൊ എന്ന് അന്വേഷിക്കുമെന്ന് എ ഐ എഫ് എഫ് അറിയിച്ചു. ബെംഗളൂരു എഫ് സിയും ജംഷദ്പൂരും തമ്മിൽ നടന്ന മത്സരത്തിൽ ഗോൾ നേടിയ ഗൗരവ് മുഖി പ്രായത്തിന്റെ പേരിൽ വിവാദത്തിൽ പെട്ടിരുന്നു.

ഐ എസ് എൽ റെക്കോർഡ് പ്രകാരം 16 വയസ്സായിരുന്നു ഗൗരവ് മുഖിക്ക് രേഖപ്പെടുത്തിയിരുന്നത്. ഇത് ഗൗരവ് മുഖിയെ ഐ എസ് എല്ലിലെ ഏറ്റവുൻ പ്രായം കുറഞ്ഞ താരവും ആക്കൊയിരുന്നു. എന്നാൽ ഗൗരവ് മുഖിയുടെ ജനന വർഷം 2002 അല്ല 1999ൽ ആണ് എന്ന് എ ഐഫ് എഫ് ഇന്ന് വ്യക്തമാക്കി. 19കാരനായ മുഖി എങ്ങനെ 16കാരനായി എന്നത് എ ഐ എഫ് എഫ് അന്വേഷിക്കും എന്നും വേണ്ട നടപടികൾ എടുക്കുമെന്നും എ ഐ എഫ് എഫ് പറഞ്ഞു.

Advertisement