മുൻ എ ടി കെ താരത്തെ ജംഷദ്പൂർ സ്വന്തമാക്കി

- Advertisement -

ഗോവക്കാരനായ സെന്റർ ബാക്ക് അഗസ്റ്റിൻ മെൽവിൻ ഫെർണാണ്ടസ് ഇനി ജംഷദ്പൂർ എഫ് സിയിൽ കളിക്കും. അവസാന കുറച്ച് ആഴ്ചകളായി ജംസ്ജദ്പൂരിനൊപ്പം ട്രെയിൻ ചെയ്യുകയായിരുന്ന താരത്തിന് കരാർ നൽകാൻ ജംഷദ്പൂർ തീരുമാനിക്കുകയായിരുന്നു. ജംഷദ്പൂരിന്റെ അടുത്ത മത്സരമായ ഗോവയ്ക്കെതിരായ മത്സരത്തിൽ അഗസ്റ്റിനും ടീമിൽ ഉണ്ടാകും.

കഴിഞ്ഞ സീസണിൽ എ ടി കെ കൊൽക്കത്തയിൽ ഉണ്ടായിരുന്ന താരത്തെ എ ടി കെ സീസൺ പകുതിയിൽ വെച്ച് റിലീസ് ചെയ്തിരുന്നു. അതിനു ശേഷം ക്ലബ് കിട്ടാതെ വിഷമിച്ച അഗസ്റ്റിൻ വീണ്ടും ദേശീയ ഫുട്ബോളിന്റെ ഭാഗമാവുകയാണ്. മുൻ സീസണിൽ പൂനെ സിറ്റിക്കു വേണ്ടിയും അഗസ്റ്റിൻ ഐ എസ് എല്ലിൽ കളിച്ചിട്ടുണ്ട്. മുൻ സാൽഗോക്കർ എഫ് സി താരം കൂടിയാണ് അഗസ്റ്റിൻ.

Advertisement