ആഷിഖ് കുരുണിയന് പരിക്ക്

പൂനെ സിറ്റിയുടെ മലയാളി താരം ആഷിഖ് കുരുണിയന് പരിക്ക്. ഇന്ന് മുംബൈ സിറ്റിക്ക് എതിരായി നടന്ന മത്സരത്തിന്റെ ആദ്യ പകുതിയിലാണ് ആഷിഖിന് പരിക്കേറ്റത്. ലൂസിയാൻ ഗോവൻ ചെയ്ത ഒരു ടാക്കിളിന് ഒടുവിലായിരുന്നു പരിക്ക് ഏറ്റത്. ഇടതു കാലിന്റെ മുട്ടിന് പരിക്കേറ്റ ആഷിഖ് ഉടൻ തന്നെ ചികിത്സ തേടി എങ്കിലും മത്സരത്തിൽ തുടരാനായില്ല.

പരിക്കിന്റെ കൂടുതൽ വിവരങ്ങൾ പൂനെ സിറ്റി മെഡിക്കൽ ടീം പുറത്തു വിട്ടിട്ടില്ല. ആദ്യ പകുതിയിൽ കുരുണിയന് പകരം റോബിൻ സിംഗ് പൂനെ സിറ്റിക്കായി ഇറങ്ങി. മികച്ച ഫോമിലായിരുന്ന ആഷിഖിന് വലിയ തിരിച്ചടിയാകും ഈ പരിക്ക്. പരിക്ക് ഗുരുതരമാവരുത് എന്നാണ് ഫുട്ബോൾ അരാധകർ ആഗ്രഹിക്കുന്നത്.

Previous articleആദ്യ പകുതിയിൽ മുംബൈ രണ്ടടി മുന്നിൽ
Next articleപരിക്ക് മാറി, ഡി ബ്രുയിൻ നാളെ കളിക്കും