കേരള ബ്ലാസ്റ്റേഴ്സിലേക്ക് പുതിയ വിദേശ താരം

- Advertisement -

കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ രണ്ടാമത്തെ വിദേശ സൈനിങ്‌ പ്രഖ്യാപിച്ചു. സെർബിയൻ താരമായ സ്ലാവിസ സ്‌റ്റോഹനോവിച്ച് ആണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്വാന്തമാക്കിയത്. സെർബിയൻ ക്ലബ്ബായ റാഡ്‌നിക്കി നിസിന്റെ താരമാണ് 29കാരനായ സ്ലാവിസ. മുന്നേറ്റ നിരയിൽ കളിക്കുന്ന താരം കേരള ബ്ലാസ്റ്റേഴ്‌സ് ആക്രമണ നിരക്ക് മുതൽകൂട്ടാവുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

കഴിഞ്ഞ സീസണിൽ 31 മത്സരങ്ങളിൽ നിന്നായി 10 ഗോളുകൾ താരം നേടിയിട്ടുണ്ട്. 2007-ൽ സീനിയർ കരിയർ ആരംഭിച്ച സ്ലാവിസ സ്‌റ്റോഹനോവിച്ച് സെർബിയൻ ലീഗിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഫ്രഞ്ച് പ്രതിരോധ താരം സിറിൽ കാലിയെയും കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement