
ബുധനാഴ്ച നടന്ന മീറ്റിങ്ങിൽ ആണ് ഐ.എസ്.ൽ ഫ്രാഞ്ചൈസികളും എഫ്.എസ്.ഡി യെലും കൂടി പുതിയ നിയമങ്ങളെ പറ്റി തീരുമാനം എടുത്തത്. ബാംഗ്ലൂർ എ.എഫ്.സി കപ്പിൽ കളിക്കാൻ ഉളളത് കൊണ്ട് ഡ്രാഫ്റ്റിംഗ് ജൂലൈക്ക് മുൻപ് തന്നെ ഉണ്ടാകും.
പ്രധാന തീരുമാനങ്ങൾ ഇങ്ങനെ:
- ഒരു ടീമിന് 2 കളിക്കാരെ നിലനിർത്താൻ പറ്റും.
- ടീം ടാറ്റക്ക് പ്ലയെർ ഡ്രാഫ്റ്റിൽ ആദ്യ 2 വിളികൾ വിളിക്കാൻ പറ്റും. ഇത് ടീം ബാലൻസ് ചെയ്യാൻ വേണ്ടി ആണ്.
- അണ്ടർ -21 വിഭാഗത്തിലുളള കളിക്കാരെ പരമാവധി നിലനിർത്താൻ പറ്റും.
- ഒരു ടീമിന് പരമാവധി 8 വിദേശ താരങ്ങളെ സൈൻ ചെയ്യുകയോ നിലനിർത്തുകയോ ചെയ്യാം. ഇത് നേരത്തെ 11 ആയിരുന്നു.
- മുൻപ് തീരുമാനിച്ചത് പോലെ മാർക്യു പ്ലയെർ ഉണ്ടാകില്ല.
- ആദ്യ 11 ഇൽ 5 വിദേശ താരങ്ങളെ കളിപ്പിക്കാം. ഇത് നേരത്തെ 6 ആയിരുന്നു.
- റിപോർട്ടുകൾ പ്രകാരം ഫ്രാൻഞ്ചൈസികൾ നിലനിർത്താൻ ഉദ്ദേശിച്ച താരങ്ങൾ ഇങ്ങനെ.
അത്ലറ്റികോ ഡി കൊൽക്കത്ത
ദെബ്ജിത് മാജുൻഡാർ
പ്രീതം കോട്ടൽ
കേരള ബ്ലാസ്റ്റേഴ്സ്
സന്ദേശ് ജിങ്കാൻ
സി കെ വിനീത്
ഡൽഹി ഡയനാമോസ്
സൗവിക് ചക്രോബർത്തി
അനസ് എടത്തൊടിക
മുംബൈ സിറ്റി എ ഫ് സി
ഉദാന്ത സിങ്
ആൽബിനോ ഗോമസ്
ചെന്നൈയിൻ എ ഫ് സി
ജെജെ
കരഞ്ജിത് സിങ്
നോർത്ത് ഈസ്റ്റ് യുണൈറ്റഡ്
ടി പി രഹനേഷ്
റൗളിന് ബോർജസ്
ബെംഗളൂരു എ ഫ് സി
സുനിൽ ഛേത്രി
അമരീന്ദർ സിങ്
എ ഫ് സി പൂനെ സിറ്റി
യൂജീൻസോൺ ലിങ്ദോ ,B
എ ഫ് സി ഗോവ
ലക്ഷ്മി കാന്ത് കട്ടിമണി
മന്ദാർ റാവു ദേശായി
കൂടുതൽ വാർത്തകൾക്ക് : https://www.facebook.com/SouthSoccers
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial