നോർത്ത് ഈസ്റ്റിന് പുതിയ കോച്ചും പോർച്ചുഗലിൽ നിന്നു തന്നെ

- Advertisement -

നോർത്ത് ഈസ്റ്റ് യുണൈറ്റഡ് വിംഗാദയ്ക്കു പകരം കോച്ചിനെ കണ്ടെത്തി. വിംഗാദയെ പോലെ പോർച്ചുഗലിൽ നിന്നു തന്നെയാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ പുതിയ കോചച്ചും എത്തുന്നത്. ജോ കാർലോസ് ദി ദിയസാണ് നോർത്ത് ഈസ്റ്റിന്റെ മുഖ്യ പരിശീലക സ്ഥാനം ഏറ്റെടുക്കാൻ പോകുന്നത്. അടുത്ത‌ ദിവസം തന്നെ ക്ലബുമായി ദി ദിയസ് കരാറിൽ ഒപ്പിട്ടേക്കും.

മലേഷ്യൻ രാജ്യാന്തര ടീമിന്റെ ചുമതല ഏറ്റെടുത്ത വിംഗാദ ഈ സീസണിൽ ഉണ്ടാവില്ലാ എന്ന് നേരത്തെ അറിയിച്ചിരുന്നു. ദി ദിയസിന്റെ കോച്ചിംഗ് കരിയറിലെ ഒമ്പതാമത്തെ ക്ലബാകും നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. അവസാനമായി പോർച്ചുഗൽ ക്ലബായ സി ഡി നാസിണൽ ക്ലബിനെയാണ് ദി ദിയസ് പരിശീലിപ്പിച്ചത്.

ജൂലൈ 15നു മുമ്പ് മുഴുവൻ ഐ എസ് ക്ലബുകളും പരിശീലകരെ‌ പ്രഖ്യാപിക്കണമെന്ന് ഐ എസ് എൽ അറിയിച്ചിരുന്നു. നോർത്ത് ഈസ്റ്റ് കൂടെ കോച്ചിനെ പ്രഖ്യാപിച്ചതോടെ കേരളത്തിനു ടാറ്റയ്ക്കുമൊക്കെ കോച്ചിനെ പ്രഖ്യാപിക്കാനുള്ള സമ്മർദ്ദം കൂടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement