ക്രൊയേഷ്യൻ സെന്റർ ബാക്ക് പൂനെ സിറ്റിയിൽ

- Advertisement -

പൂനെ സിറ്റിയിലേക്ക് പുതിയ വിദേശ താരം ക്രൊയേഷ്യയിൽ നിന്ന്. ക്രൊയേഷ്യൻ സെന്റർ ബാക്ക് ഡിമാർ ഗ്രിജിചാണ് പൂനെ നിരയിലേക്ക് എത്തിയിരിക്കുന്നത്. രണ്ടു ഫീറ്റിലും മികവുള്ള ഡിഫൻഡറാണ് ഗ്രിജിച്. 25കാരനായ താരം കഴിഞ്ഞ സീസണു ശേഷം ഫ്രീ ഏജന്റായിരുന്നു .

സ്ലൊവേനിയൻ ലീഗ് ടീമായ റുദർ വലഞ്ജെ ആയിരുന്നു താരത്തിന്റെ അവസാന ക്ലബ്. മാൽഷോവർ, മെറ്റേർസ്ഡോഫ് എന്നീ ക്ലബുകൾക്ക് വേണ്ടിയും ഗ്രിജിച് കളിച്ചിട്ടുണ്ട്. പൂനെ സിറ്റിയിലെ ആറാം വിദേശ താരമാണ് ഗ്രിജിച്. കഴിഞ്ഞ ആഴ്ച ബ്രസീലിയൻ താരം ജോണത്താൻ ലുകയുടെ സൈനിംഗും പൂനെ സിറ്റി പൂർത്തിയാക്കിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement