ഇന്ത്യയിലേക്ക് ഒരു തിരിച്ചുവരവ് ഉണ്ടാവുമെന്ന് കരുതിയതല്ല: സിഫ്‌നിയോസ്

- Advertisement -

കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടതിന്റെ പറ്റി മനസ്സ് തുറന്ന് എഫ്.സി ഗോവ താരം മാർക്ക് സിഫ്‌നിയോസ്. ടൈംസ് ഓഫ് ഇന്ത്യക്ക് അനുവദിച്ച അഭിമുഖത്തിലാണ് താരം കേരള ബ്ലാസ്റ്റേഴ്‌സ് വിടാനുണ്ടായ കാരണത്തെ പറ്റി മനസ്സ് തുറന്നത്. ഈ ട്രാൻസ്ഫർ വിൻഡോയിലാണ് താരം കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട് എഫ്.സി ഗോവയിൽ ചേർന്നത്. ഒരു യൂറോപ്യൻ ക്ലബിന് വേണ്ടിയാണു താരം കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടതെന്ന് വാർത്തയുണ്ടായിരുന്നു.

“ഇത്ര പെട്ടന്ന് തിരിച്ചു വരുമെന്ന് കരുതിയില്ല, ഇന്ത്യയിലേക്ക് ഒരു തിരിച്ചുവരവ് ഉണ്ടാവുമെന്ന് കരുതിയതല്ല, ഞാൻ കരുതിയത് ഇത് ഇന്ത്യയിലേക്കുള്ള എന്റെ അവസാന വരവ് ആണെന്നാണ്” സിഫ്‌നിയോസ് പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്സിൽ താരം ഇഞ്ചുറി മൂലമല്ല പുറത്തിരുന്നത് എന്ന് പറഞ്ഞ സിഫ്‌നിയോസ് കോച്ചിങ് സ്റ്റാഫിലെ മാറ്റങ്ങളാണ് ടീം മാറിയതിനു പിന്നിലെന്നും പറഞ്ഞു. “യൂറോപ്പിലെ മികച്ചൊരു ക്ലബ്ബിൽ നിന്ന് എനിക്ക് അവസരമുണ്ടായിരുന്നു, പക്ഷെ സീസണിന്റെ മധ്യത്തിലായത് കൊണ്ടും അവസരങ്ങൾ കുറവായതും കൊണ്ടും അത് വേണ്ടെന്ന് വെച്ചു”.

ഇത്തരം ഒരു സന്ദർഭത്തിലാണ് ഗോവയുടെ ടീമിലേക്ക് ക്ഷണം കിട്ടിയത്. ഗോവൻ ടീമിലെ പ്രധാന സ്‌ട്രൈക്കർ അവനുള്ള അവസരം ഗോവ കോച്ച് സെർജിയോ ലോബേറ മുന്നോട്ട് വെച്ചപ്പോൾ താൻ അത് സ്വീകരിക്കുകയായിരുന്നു എന്നും സിഫ്‌നിയോസ് പറഞ്ഞു. റെനെയുടെ പുറത്താകലിന് ശേഷം ടീമിൽ തന്റെ റോളിന് മാറ്റം വന്നെന്നും മുൻപുള്ളത് പോലെയുള്ള സാഹചര്യം അല്ല നിലവിലുണ്ടായിരുന്നത് കൊണ്ട് ടീം മാറുകയായിരുന്നു എന്നും താരം പറഞ്ഞു.

താൻ ഒരു പ്രൊഫഷണൽ ഫുട്ബോളർ ആണെന്നും അത് കൊണ്ടാണ് ഗോവയുടെ ഓഫർ സ്വീകരിച്ചതെന്നും താരം പറഞ്ഞു. ഈ സീസണിന്റെ അവസാനം വരെ ഗോവയിൽ കളിക്കുമെന്ന് പറഞ്ഞ സിഫ്‌നിയോസ് അടുത്ത സീസണിൽ താൻ യൂറോപ്പിൽ കളിക്കുമെന്നും സൂചിപ്പിച്ചു. താൻ കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടത്കൊണ്ട് കേരള ബ്ലാസ്റ്റേഴ്സിനും തനിക്കും നല്ലതാണെന്നും സിഫ്‌നിയോസ് പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement