നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ജേഴ്സി എത്തി

- Advertisement -

നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ഐ എസ് എൽ നാലാം സീസണായുള്ള ജേഴ്സി പ്രകാശനം ചെയ്തു‌‌. ഇന്ന് ഉച്ചയ്ക്ക് റുക്മിനിഗവോണിലെ റിലയൻസ് ട്രെൻഡ്സിൽ വെച്ചാണ് ജേഴ്സി പ്രകാശനം ചെയ്തത്. മുൻ സീസണിലേതു പോലെ വെള്ള തന്നെയാണ് നോർത്ത് ഈസ്റ്റിന്റെ ഇത്തവണത്തേയും നിറം.

ഇന്ത്യൻ സ്പോർട്സ് വിയർ കമ്പനിയായ പെർഫോമാക്സ് ആണ് നോർത്ത് ഈസ്റ്റിന്റെ കിറ്റ് ഒരുക്കിയിരിക്കുന്നത്. നോർത്ത് ഈസ്റ്റ് ഓണർ ജോൺ എബ്രഹാമും നോർത്ത് ഈസ്റ്റ് താരങ്ങളും ജേഴ്സി പ്രകാശന ചടങ്ങിൽ പങ്കെടുത്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement