സമനിലകളെ സ്നേഹിക്കുന്ന ജംഷദ്പൂരും നോർത്ത് ഈസ്റ്റും ഇന്ന് നേർക്കുനേർ

Img 20201218 113954
- Advertisement -

ഐ എസ് എല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ജംഷദ്പൂർ എഫ് സി നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. ഈ സീസണിൽ ഇതുവരെ ഭേദപ്പെട്ട പ്രകടനങ്ങളാണ് ഒരു ടീമുകളും കാഴ്ചവെച്ചിട്ടുള്ളത്. എന്നാൽ സമനിലകളെ വിജയങ്ങളാക്കി മാറ്റാൻ കഴിയാത്തത് രണ്ട് ടീമുകളെയും അലട്ടുന്നുണ്ട്. നോർത്ത് ഈസ്റ്റ് യുണൈറ്റഡും ജംഷദ്പൂരും ഈ സീസണിൽ ഇതുവരെ നാലു വീതം മത്സരങ്ങൾ ആണ് സമനിലയിൽ അവസാനിപ്പിച്ചത്.

രണ്ട് വിജയങ്ങൾ ഉള്ള നോർത്ത് ഈസ്റ്റ് ഈ സീസണിൽ ഇതുവരെ പരാജയം അറിഞ്ഞിട്ടില്ല. ജംഷസ്പൂരിന് ആകെ ഒരു വിജയം മാത്രമെ ഉള്ളൂ‌. ജംഷദ്പൂരിനെ ഐ എസ് എല്ലിൽ ഇതുവരെ തോൽപ്പിക്കാത്ത ടീമാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. അറ്റാക്കിംഗ് താരം വാൽസ്കിസിന്റെയും ഗോൾ കീപ്പർ രെഹ്നേഷിന്റെയും മികച്ച ഫോമിലാണ് ജംഷദ്പൂരിന്റെ പ്രതീക്ഷ. സീസണിൽ ഇതുവരെ ഏറ്റവും കൂടുതൽ സേവുകൾ നടത്തിയ ഗോൾ കീപ്പറാണ് മലയാളിയായ രെഹ്നേഷ്‌.

Advertisement