വിജയ വഴിയിൽ തിരികെയെത്താൻ നോർത്ത് ഈസ്റ്റും ബെംഗളൂരു എഫ്സിയും

ഇന്ന് ഐ എസ് എല്ലിൽ നടക്കുന്ന പോരാട്ടത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡും ബെംഗളൂരു എഫ് സിയും ഏറ്റുമുട്ടും. അവസാന മത്സരങ്ങളിൽ വിജയമില്ലാതെ കഷ്ടപ്പെടുന്ന ടീമാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. അവസാന അഞ്ചു മത്സരങ്ങളിൽ ആകെ ഒരു മത്സരം മാത്രമെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് വിജയിച്ചിട്ടുള്ളൂ. മാത്രമല്ല ഇന്ന് ക്യാപ്റ്റൻ ജ്യാനും നോർത്ത് ഈസ്റ്റിനൊപ്പം ഇല്ല..

പക്ഷെ നീണ്ടകാലം പരിക്ക് കാരണം പുറത്തായിരുന്നു ഗലേയോ ഇന്ന് നോർത്ത് ഈസ്റ്റിനായി കളത്തിൽ ഇറങ്ങും. ബെംഗളൂരു എഫ് സിയും ഒരു പരാജയം നേരിട്ടാണ് ഇന്നത്തെ മത്സരത്തിന് എത്തുന്നത്. 19 ഐ എസ് എൽ മത്സരങ്ങളിൽ അപരാജിതരായിരുന്ന ബെംഗളൂരു എഫ് സി കഴിഞ്ഞ മത്സരത്തിൽ മുംബൈ സിറ്റിയോടാണ് തോറ്റത്. ഈ പരാജയത്തിൽ നിന്ന് കരകയറുക ആകും ബെംഗളൂരു എഫ് സിയുടെ ലക്ഷ്യം. ഇന്ന് വൈകിട്ട് 6 മണിക്കാകും മത്സരം നടക്കുക.

Exit mobile version