നോർത്ത് ഈസ്റ്റ് ബെംഗളൂരു പോരാട്ടം ആരാധകർക്ക് കാണാം

- Advertisement -

പൗരത്വബിൽ സംബന്ധിച്ച് നടക്കുന്ന പ്രതിഷേധങ്ങളെ ഭയന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ അടുത്ത ഹോം മത്സരം അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്താനുള്ള തീരുമാനം മാറ്റി. നാളെ ഗുവാഹത്തിയിൽ നടക്കുന്ന ബെംഗളൂരു എഫ് സിക്ക് എതിരായ മത്സരത്തിൽ കാണികളെ പ്രവേശിപ്പിക്കാമെന്ന് ഐ എസ് എല്ലിന്റെ പുതിയ അറിയിപ്പ് വന്നു. മത്സരം വൈകിട്ട് 6 മണിക്കാകും നടക്കുക.

പ്രതിഷേധങ്ങൾ ശക്തമായ അവസ്ഥ പരിഗണിച്ച് ചെന്നൈയിനും നോർത്ത് ഈസ്റ്റുമായുള്ള ഐ എസ് എൽ മത്സരം നേരത്തെ മാറ്റിയിരുന്നു. കളിക്കാരുടെയും കളി കാണാൻ വരുന്നവരുടെയും ഒഫീഷ്യൽസിന്റെയും സുരക്ഷ പരിഗണിച്ച് ആണ് നാളത്തെ മത്സരം ഒഴിഞ്ഞ സ്റ്റേഡിയത്തിൽ നടതത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ ഭയപ്പെടാനുള്ള അവസ്ഥ ഇല്ല എന്നും മത്സരത്തിൽ കാണികളെ പ്രവേശിക്കാം എന്നും പോലീസിൽ നിന്ന് ഉറപ്പ് ലഭിച്ചത് ആണ് തീരുമാനം മാറ്റാനുള്ള കാരണം.

Advertisement