കേരളത്തിന്റെ യുവ പ്രതീക്ഷയായ മുഹമ്മദ് നെമിൽ ഇനി എഫ് സി ഗോവയ്ക്ക് കളിക്കും

Img 20201020 183720

കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് സന്തോഷം നൽകുന്ന വാർത്തയാണ് ഇന്ന് കഴിഞ്ഞ തവണത്തെ ഐ എസ് എൽ ലീഗ് ചാമ്പ്യന്മാരായ ഗോവ പങ്കുവെച്ചത്. കേരളം ഏറെ പ്രതീക്ഷയോടെ കാണുന്ന യുവതാരം മുഹമ്മദ് നെമിൽ എഫ് സി ഗോവയിൽ എത്തിയിരിക്കുകയാണ്. ഗോവയുമായി 4 വർഷത്തെ കരാർ താരം ഒപ്പുവെച്ചു. 18കാരനായ നെമിലിനെ കുറച്ച് വർഷങ്ങളായി സ്കൗട്ട് ചെയ്യുക ആയിരുന്നു എന്നും ഈ സൈനിംഗ് പൂർത്തിയാക്കിയതിൽ വലിയ സന്തോഷം ഉണ്ട് എന്നും എഫ് സി ഗോവ പറഞ്ഞു.

അവസാന അഞ്ചു വർഷമായി റിലയൻസ് യൂത്ത് ചാമ്പ്യനൊപ്പമാണ് നെമിൽ കളിക്കുന്നത്. 2015ൽ 13കാരനായിരിക്കെ ആയിരുന്നു നെമിലിനെ റിലയൻസ് സൈൻ ചെയ്തത്. അവസാന സീസണിൽ സ്പെയിനിൽ പ്രത്യേക പരിശീലനം പൂർത്തിയാക്കാൻ നെമിലിന് ആയിരുന്നു. ഗോവ സൈൻ ചെയ്തു എങ്കിലും ഈ വരുന്ന സീസണിലും നെമിൽ സ്പെയിനിലാകും കളിക്കുക. അവിടെ ഗ്രാമ്നെറ്റ് എഫ് സിയുടെ അണ്ടർ 18 ടീമിൽ ലോൺ അടിസ്ഥാനത്തിൽ നെമിൽ കളിക്കും. കോഴിക്കോട് സ്വദേശിയാണ് നെമിൽ.