നവീൻ കുമാർ ഇനി ഈസ്റ്റ് ബംഗാളിൽ

ഈസ്റ്റ് ബംഗാൾ പുതിയ ഒരു ഗോൾ കീപ്പറെ കൂടെ ടീമിൽ എത്തിച്ചു. എഫ് സി ഗോവ ഗോൾ കീപ്പർ നവീൻ കുമാറിനെയാണ് ഈസ്റ്റ് ബംഗാൾ സ്വന്തമാക്കിയിരിക്കുന്നത്. എഫ് സി ഗോവ ലോണിൽ ആണ് 33കാരനായ താരത്തെ വിട്ടു നൽകിയത്. കഴിഞ്ഞ സീസണിൽ ഗോവക്ക് ഒപ്പം ഡൂറണ്ട് കപ്പ് കിരീടം നേടിയിട്ടുള്ള താരമാണ് നവീൺ.

താരത്തിന്റെ വരവ് ഈസ്റ്റ് ബംഗാൾ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജെ.സി.ടി യൂത്ത് ടീമിലൂടെ വളർന്ന നവീൻ കുമാർ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ ഇന്ത്യൻ ആരോസിന്റെ പഴയ ടീമിൽ കളിച്ചിട്ടുണ്ട്. മുമ്പ് കേരള ബ്ലാസ്റ്റേഴ്സിനായും താരം കളിച്ചിട്ടുണ്ട്.