Site icon Fanport

ചെന്നൈയിൻ താരം നാസർ എൽ ഖയാതിയെ മുംബൈ സിറ്റി സ്വന്തമാക്കി

2023-2024 ഐ‌എസ്‌എൽ കാമ്പെയ്‌നിന് മുന്നോടിയായി തങ്ങളുടെ ടീമിനെ ശക്തിപ്പെടുത്തുന്നതിനായി അറ്റാക്കിംഗ് മിഡ്‌ഫീൽഡർ നാസർ എൽ ഖയാതിയെ ഒരു ഫ്രീ ട്രാൻസ്ഫറിൽ മുംബൈ സിറ്റി എഫ്‌സി സ്വന്തമാക്കി. റോട്ടർഡാമിൽ ജനിച്ച 34 കാരനായ താരം മുമ്പ് ചെന്നൈയിൻ എഫ് സിക്കായി കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ 9 ഗോളുകളും 5 അസിസ്റ്റും താരം സംഭാവന ചെയ്തിരുന്നു‌ വിംഗുകളിലും സെൻട്രൽ മിഡ്ഫീൽഡിലും അറ്റാക്കിലും കളിക്കാൻ കഴിയുന്ന ഒരു വേഴ്സറ്റ്സിൽ താരമാണ് ഖയാത്തി.

Picsart 23 09 08 20 36 11 980

നെതർലൻഡ്‌സിന്റെ മുൻനിര ഫുട്‌ബോൾ ലീഗായ എറെഡിവിസിയിലാണ് ഡച്ചുകാരൻ തന്റെ ഭൂരിഭാഗം ഫുട്‌ബോളും കളിച്ചത്. 2003-ൽ ഫെയ്‌നൂർഡ് യൂത്ത് ടീമിൽ ചേരുന്നതിന് മുമ്പ് എക്‌സൽസിയറിന്റെ യൂത്ത് അക്കാദമിയിലൂടെ ആണ് ഖയാതി തന്റെ കരിയർ ആരംഭിച്ചത്.

മിഡ്ഫീൽഡർ 14 വർഷത്തെ കരിയറിൽ ക്വീൻസ് പാർക്ക് റേഞ്ചേഴ്‌സ്, എഡിഒ ഡെൻ ഹാഗ്, ബർട്ടൺ ആൽബിയോൺ, കൊസാക്കൻ ബോയ്സ് എന്നിവരെ പ്രതിനിധീകരിച്ചു.

ഡച്ച് ലീഗിൽ അല്ലാതെ ഖത്തറിലെ ടോപ്പ്-ടയർ ലീഗിൽ ഖത്തർ എസ്‌സിക്ക്, ഇംഗ്ലണ്ടിലെ ചാമ്പ്യൻഷിപ്പ്, ലീഗ് വൺ, ലീഗ് ടു എന്നിവയിലെ ക്ലബുകൾക്ക് ആയും ഖയാതി കളിച്ചിട്ടുണ്ട്.

Exit mobile version