Site icon Fanport

ആരോസിന്റെ നരേന്ദർ ഇനി ജംഷദ്പൂർ എഫ് സിയിൽ

ഇന്ത്യൻ ആരോസിന്റെ യുവതാരത്തെ ടീമിൽ എത്തിച്ച് ജംഷദ്പൂർ എഫ് സി. ഇന്ത്യൻ ആരോസിനായി കഴിഞ്ഞ വർഷം ഐലീഗ് കളിച്ച ഡിഫൻഡറായ നരേന്ദർ ഗലോട്ടാണ് ജംഷദ്പൂരുമായി കരാർ ഒപ്പുവെച്ചത്‌. നേരത്തെ ആരോസിന്റെ തന്നെ ജിതേന്ദർ സിംഗിനെയും ജംഷദ്പൂർ സ്വന്തമാക്കിയിരുന്നു.

18കാരനായ നരേന്ദർ അവസാന രണ്ട് സീസണിലുകളിലും ആരോസ് നിരയിൽ ഉണ്ട്‌. ഈ സീസണി ആരോസിനായി 10 ഐലീഗ് മത്സരങ്ങൾ നരേന്ദർ കളിച്ചിട്ടുണ്ട്. സായി അക്കാദമിയും ചണ്ഡിഗഡ് അക്കാദമിയിലും മുമ്പ് കളിച്ചിട്ടുള്ള താരമാണ് നരേന്ദർ.

Exit mobile version