
ഇന്ത്യയിൽ ഇപ്പോഴത്തെ മികച്ച ലെഫ്റ്റ് ബാക്കിൽ ഒരാൾ നാരായൺ ദാസ് ഇനി എഫ് സി ഗോവ .ഇന്ത്യൻ ടീമിന്റെ ഇപ്പോഴത്തെ ലെഫ്റ്റ് ബാക്ക് കൂടിയാണ് നാരായൺ ദാസ്. 23 വയസ്സു മാത്രം പ്രായമുള്ള താരം മുൻ ടാറ്റാ അക്കാദമി പ്രൊഡക്ടാണ്. ഈസ്റ്റ് ബംഗാളിനു വേണ്ടിയായിരുന്നു കഴിഞ്ഞ ഐ ലീഗിൽ കളിച്ചത്. ഐ എസ് എല്ലിൽ പൂനെ സിറ്റിക്കും വേണ്ടിയും അവസാന സീസണിൽ ബൂട്ടു കെട്ടി. എഫ് സി ഗോവയ്ക്ക് കളിച്ചുകൊണ്ടാണ് നാരായണൻ ദാസ് ആദ്യം ഐ എസ് എല്ലിൽ എത്തിയത്.
58 ലക്ഷം രൂപയ്ക്കാണ് നാരായൺ ദാസിനെ ക്ലബ് ടീമിലെത്തിച്ചിരിക്കുന്നത്. മുമ്പ് പൈലാൻ ആരോസ്, ഡെംപോ എന്നീ ടീമുകൾക്കും ഈ ബംഗാൾ സ്വദേശി കളിച്ചിട്ടുണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial