Picsart 23 09 06 10 39 10 469

നാരായൺ ദാസ് എഫ് സി ഗോവയിൽ

ലെഫ്റ്റ് ബാക്ക് നാരായൺ ദാസ് ചെന്നൈയിൻ എഫ് സി വിട്ടു. താരം എഫ് സി ഗോവയിൽ കരാർ ഒപുവെച്ചതായി പ്രമുഖ മാധ്യമ പ്രവർത്തകൻ മാർക്കസ് റിപ്പോർട്ട് ചെയ്യുന്നു. ഒരു വർഷത്തെ കരാർ താരം എഫ് സി ഗോവയിൽ ഒപ്പുവെച്ചു. ടീമിനൊപ്പം പരിശീലനവും ആരംഭിച്ചു‌. അവസാന രണ്ടു വർഷമായി നാരായൺ ദാസ് ചെന്നൈയിനൊപ്പം ആയിരുന്നു ഉണ്ടായിരുന്നത്.

29കാരനായ താരത്തിന് ചെന്നൈയിനിൽ അത്ര നല്ല കാലമായിരുന്നില്ല. ചെന്നൈയിനിൽ എത്തും മുമ്പ് ഈസ്റ്റ് ബംഗാളിനും ഒഡീഷക്കും ആയിരുന്നു താരം കളിച്ചിരുന്നത്. മുൻ ടാറ്റാ അക്കാദമി പ്രൊഡക്ടാണ് നാരായൺ. ഐ എസ് എല്ലിൽ ഇതുവരെ 130ൽ അധികം മത്സരങ്ങൾ കളിച്ച പരിചയ സമ്പത്ത് നാരായൺ ദാസിനുണ്ട്. മുമ്പും എഫ് സി ഗോവയ്ക്ക് വേണ്ടി താരം ഐ എസ് എൽ കളിച്ചിട്ടുണ്ട്. രണ്ട് ഘട്ടങ്ങളിലായി നാൽപ്പതോളം മത്സരങ്ങൾ അദ്ദേഹം ഗോവയിൽ കളിച്ചു. ഇന്ത്യൻ ആരോസ്, ഡെംപോ എന്നീ ടീമുകളുടെ ജേഴ്സിയും ഈ ബംഗാൾ സ്വദേശി അണിഞ്ഞിട്ടുണ്ട്.

Exit mobile version