Picsart 23 05 26 17 51 54 978

നന്ദകുമാർ ഒഡീഷ എഫ് സി വിടും, ഇനി ഈസ്റ്റ് ബംഗാളിലേക്ക്

ഒഡീഷയുടെ വിങ്ങർ ആയ നന്ദകുമാർ ശേഖറിനെ ഈസ്റ്റ് ബംഗാൾ സ്വന്തമാക്കും. നന്ദകുമാർ ഒഡീഷ ക്ലബ് വിടുന്നതായി ക്ലബ് തന്നെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു.27കാരനായ നന്ദകുമാർ തമിഴ്‌നാട് സ്വദേശിയാണ്. 2017ൽ ചെന്നൈ സിറ്റിയിൽ നിന്നായിരുന്നു താരം ഡെൽഹി ഡൈനാമോസിലേക്ക് പോയത്.

ഡെൽഹി ഡൈനാമോസ് ക്ലബ് മാറി ഒഡീഷ ആയപ്പോൾ താരം അവിടെ തുടർന്നു. ഐ എസ് എല്ലിൽ ഇതുവരെ 82 മത്സരങ്ങൾ കളിച്ച താരം 10 ഗോളുകൾ നേടുകയും 11 അസിസ്റ്റ് ഒരുക്കുകയും ചെയ്തിട്ടുണ്ട്. ഈ കഴിഞ്ഞ സീസണിൽ ഒഡീഷക്ക് ആയി 20 മത്സരങ്ങൾ കളിച്ചിരുന്നു. 6 ഗോളുകളും ഒരു അസിസ്റ്റും താരം ഈ കഴിഞ്ഞ ഐ എസ് എല്ലിൽ നൽകി.

Exit mobile version