മുംബൈ സിറ്റി ഇന്ന് ഈസ്റ്റ് ബംഗാളിന് എതിരെ

Img 20210122 102611

ഐ എസ് എല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ലീഗിലെ ഒന്നാം സ്ഥാനക്കാരായ മുംബൈ സിറ്റി ഈസ്റ്റ് ബംഗാളിനെ നേരിടും. അവസാന മത്സരത്തിൽ ഹൈദരബാദിനോട് സമനില വഴങ്ങിയ മുംബൈ സിറ്റി വിജയ വഴിയിലേക്ക് തിരികെവരാൻ ആണ് ശ്രമിക്കുന്നത്. നേരത്തെ ലീഗിലെ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ മുംബൈ സിറ്റി എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ചിരുന്നു.

എന്നാൽ ഇപ്പോൾ ആ ഈസ്റ്റ് ബംഗാൾ അല്ല കളിക്കുന്നത്. ഫോം കണ്ടെത്തിയ അവസാന ഏഴു മത്സരങ്ങളിൽ പരാജയം അറിയാത്ത ഈസ്റ്റ് ബംഗാളാണ്. അവരെ തോൽപ്പിക്കുക മുംബൈ സിറ്റിക്ക് എളുപ്പമാകില്ല. മുംബൈ സിറ്റി നിരയി സസ്പെൻഷൻ കാരണം സാന്റാന ഉണ്ടാകില്ല. ഈസ്റ്റ് ബംഗാളിനൊപ്പം സസ്പെൻഷൻ കൊണ്ട് അജയ് ഛേത്രിയും ഉണ്ടാകില്ല.

Previous articleരണ്ട് പെനാൾട്ടികൾ നഷ്ടമാക്കി, എക്സ്ട്രാ ടൈമിൽ അവസാനം ബാഴ്സലോണ വിജയം
Next article“മോശം റഫറിയിങ്ങ് ഐ എസ് എല്ലിലെ എല്ലാ ടീമുകളെയും ബാധിച്ചിട്ടുണ്ട്”