Picsart 23 07 14 19 27 35 913

മുംബൈ സിറ്റിക്ക് ഇനി പുതിയ ലോഗോ

മുംബൈ സിറ്റി ഫുട്‌ബോൾ ക്ലബ് 2023-24 സീസണിന് മുന്നോടിയായി ക്ലബിന്റെ പുതിയ ലോഗോ അനാവരണം ചെയ്‌തു. പുതിയ മുംബൈ സിറ്റി എഫ്‌സി ക്രെസ്റ്റ് ക്ലബ്ബിന്റെ ആദ്യ ലോഗോയിൽ നിന്നും നഗരത്തിന്റെ പുതിയ ചിഹ്നങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് നിർമ്മിച്ചിട്ടുള്ളത്. പുതിയ ചിഹ്നം മുംബൈ സിറ്റി എഫ്‌സിയുടെ സിറ്റി ഫുട്‌ബോൾ ഗ്രൂപ്പിലേക്കുള്ള ലിങ്കിനെയും സൂചിപിക്കുന്നു

മുംബൈ സിറ്റി എഫ്‌സിയെ മാഞ്ചസ്റ്റർ സിറ്റി, ന്യൂയോർക്ക് സിറ്റി, മെൽബൺ സിറ്റി തുടങ്ങിയ ക്ലബുകളോട് സാമ്യമുള്ള ലോഗോയിലേക്ക് ഇത് എത്തിക്കും. ബാന്ദ്ര വോർളി സീ ലിങ്ക്, മുംബൈ ട്രെയിൻ ശൃംഖല, മുംബൈയുടെ തീരപ്രദേശത്തെ ആലിംഗനം ചെയ്യുന്ന അറബിക്കടൽ എന്നിവ ലോഗോ ഡിസൈനിൽ ഉൾപ്പെടുന്നു. പുതിയ മുംബൈ സിറ്റി എഫ്‌സി ക്രെസ്റ്റ് 2023 ജൂലൈ 14 മുതൽ ക്ലബ്ബിന്റെ ഔദ്യോഗിക ഐഡന്റിറ്റിയായിരിക്കും എന്ന് ക്ലബ് അറിയിച്ചു.

പുതിയ PUMA മുംബൈ സിറ്റി 2023-24 ഹോം കിറ്റും ഇന്ന് നടന്ന ചടങ്ങിൽ അനാച്ഛാദനം ചെയ്തു.

Exit mobile version