മുംബൈ സിറ്റി സെമിയിലേക്ക്

- Advertisement -

ഹീറോ ഐഎസ്എല്‍ മൂന്നാം സീസണിലെ സെമി ഉറപ്പിക്കുന്ന ആദ്യ ടീമായി മുംബൈ സിറ്റി എഫ്സി. ചെന്നൈയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് മുംബൈ സെമി പ്രവേശനം ഉറപ്പാക്കിയത്. ഇരു പകുതികളിലായി വാഡോക്സും ഡീഫെഡ്രിക്കോയുമാണ് മുംബൈയ്ക്ക് വേണ്ടി ഗോളുകള്‍ നേടിയത്. ടൂര്‍ണ്ണമെന്റ് തുടങ്ങി ഇതാദ്യമായാണ് മുംബൈ സെമിയില്‍ കടക്കുന്നത്.

മത്സരം തുടങ്ങി ആദ്യ അവസരങ്ങള്‍ സൃഷ്ടിച്ചത് മുംബൈ ആയിരുന്നു. നിരന്തരമായി ആക്രമിച്ച് കളിച്ച മുംബൈയ്ക്ക് അതിന്റെ ഫലമായി 32ാം മിനുട്ടില്‍ ഡീഫെഡ്രിക്കോയിലൂടെ തങ്ങളുടെ ആദ്യ ഗോള്‍ നേടി. ഐഎസ്എല്‍ 2016ലെ നൂറാം ഗോള്‍ എന്ന പ്രത്യേകതയും ഈ ഗോളിനുണ്ടായിരുന്നു.
ഇടവേള സമയത്ത് ഒറ്റ ഗോള്‍ ലീഡുമായാണ് മുംബൈ ഡ്രെസ്സിംഗ് റൂമിലേക്ക് മടങ്ങിയത്.

രണ്ടാം പകുതിയില്‍ മികച്ചൊരു വോളിയിലൂടെ വാഡോക്സ് മുംബൈയുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. 60ാം മിനുട്ടില്‍ നേടിയ ഈ ഗോളാണ് മത്സരത്തിലെ അവസാന ഗോള്‍. സെമി പ്രതീക്ഷ നിലനിര്‍ത്താനായി ചെന്നൈ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും മുംബൈയ്ക്ക് ലഭിച്ച മികച്ച അവസരങ്ങള്‍ ഛേത്രി പാഴാക്കിയത് അവര്‍ക്ക് തിരിച്ചടിയായി.

രണ്ട് മത്സരം ശേഷിക്കേ 14 പോയിന്റുമായി ചെന്നൈ 7ാം സ്ഥാനത്താണുള്ളത്. ഒന്നാം സ്ഥാനത്തുള്ള മുംബൈയ്ക്ക് ഒരു മത്സരം ശേഷിക്കേ 22 പോയിന്റുകളുണ്ട്.

Advertisement