മുംബൈയുടെ വമ്പന്മാരെ തടയാൻ ഹൈദരബാദിന്റെ യുവനിര

Newsroom

ഐ എസ് എല്ലിൽ ഇന്ന് രണ്ട് മത്സരങ്ങൾ ആണ് നടക്കുന്നത്. ആദ്യ മത്സരത്തിൽ ഹൈദരബാദ് എഫ് സിയും മുംബൈ സിറ്റിയും തമ്മിൽ ഏറ്റുമുട്ടും. ഈ സീസണിൽ പരാജയം അറിയാതെ മുന്നേറുന്ന ടീമാണ് ഹൈദരാബാദ് എഫ് സി. അവസാന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെതിരെ ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷം ഗംഭീര തിരിച്ചുവരവ് നടത്താൻ ഹൈദരബാദിനായിരുന്നു. യുവ ഇന്ത്യൻ താരങ്ങളാണ് ഹൈദരബാദിന്റെ ശക്തി. അവരുടെ വേഗത മുംബൈ സിറ്റിയെയും സമ്മർദ്ദത്തിൽ ആക്കിയേക്കും.

കഴിഞ്ഞ മത്സരത്തിൽ സമനില വഴങ്ങിയ മുംബൈ സിറ്റി വിജയ വഴിയിലേക്ക് തിരിച്ചുവരാനുള്ള ശ്രമത്തിലാണ്. ആദം ലെ ഫോണ്ട്രെയും ഒഗ്ബെചെയും ഹ്യൊഗോ ബൗമസും ഒക്കെ ഉണ്ടെങ്കിലും അവസാന മത്സരത്തിൽ ഗോൾ കണ്ടെത്താൻ മുംബൈ സിറ്റി കഷ്ടപ്പെട്ടിരുന്നു. കഴിഞ്ഞ സീസണിൽ രണ്ട് തവണ ഏറ്റുമുട്ടിയപ്പോഴും ഹൈദരബദിന് മുംബൈയെ തോൽപ്പിക്കാൻ ആയിരുന്നില്ല. ഇന്ന് വൈകിട്ട് 5 മണിക്കാണ് മത്സരം നടക്കുക.