നോർത്ത് ഈസ്റ്റിനെ തോൽപ്പിച്ച്‌ മുംബൈ ഒന്നാമത്

- Advertisement -

ഇന്ദിരാ ഗാന്ധി സ്റ്റേഡിയത്തിൽ നടന്ന നോർത്ത് ഈസ്റ്റ്- മുംബൈ സിറ്റി മത്സരത്തിൽ മുംബൈ നോർത്ത് ഈസ്റ്റിനെ ഒരു ഗോളിന് തോൽപിച്ചു. ആദ്യ പകുതിയുടെ തുടക്കത്തിൽ തന്നെ ആതിഥേയരായ മുംബൈ മത്സരത്തിൽ പിടിമുറുക്കി അനേകം ഗോൾ അവസരങ്ങൾ ഒരുക്കി. ആറാം മിനുട്ടിൽത്തന്നെ മുംബൈയുടെ ജാക്കി ചന്ദിനു ഒരു മികച്ച അവസരം ലഭിച്ചെങ്കിലും ഗോൾ വല കുലുക്കാനായില്ല. ഇരുപതാം മിനിറ്റിനുള്ളിൽ തന്നെ മുംബൈക്ക് നോർത്ത് ഈസ്റ്റ് പകുതിയിൽ മൂന്ന് ഫ്രീകിക്കുകൾ ലഭിച്ചു. ഇരുപത്തിയൊന്നാം മിനുട്ടിൽ സകൂമി നൽകിയ ഒരു മികച്ച ത്രൂ ബോൾ, സകോറ പാഴാക്കി.

മുപ്പതാം മിനുട്ട് മുതൽ നോർത്ത് ഈസ്റ്റ് പൊസെഷനിൽ പിടിമുറുക്കിയെങ്കിലും മുംബൈയുടെ ഡിഫൻസ് ഭേദിക്കാനായില്ല. 44ആം മിനുട്ടിൽ ഗോൾ കീപ്പർ ലിമ ഗോമസിന്റെ പിഴവിൽ നിന്ന് മുംബൈയുടെ ജാക്കി ചന്ദ്  ഗോൾ നേടി. സോണി നോർദേ ഗോൾ കീപ്പറിൽ നിന്നും തട്ടിയെടുത്ത പന്ത് ജാക്കി ചന്ദ് ലക്ഷത്തിലെത്തിക്കുകയായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഇരു ടീമുകളും ഡിഫെൻസിവായി കളിച്ചു. 48ആം മിനുട്ടിൽ സേന റാ ൾട്ടേ, സകോറ, സകുമി എന്നിവർ മത്സരത്തിനിടയിൽ ഉണ്ടായ പിടിവലി മൂലം മഞ്ഞ കാർഡ് കണ്ടു.

മുംബൈ സിറ്റിക്ക് അനേകം അവസരങ്ങൾ ലഭിച്ചെങ്കിലും അതൊണ്ണൂന്നും തന്നെ ഗോൾ മുഖത്തേക്ക് എത്തിക്കാൻ അവർക്കായില്ല. 66ആം മിനുട്ടിൽ നോർത്ത്-ഈസ്റ്റ് താരം അൽഫാറോയ്ക് പെനാൽറ്റി ബോക്സിൽ ഡൈവ് ചെയ്‌തതിന് മഞ്ഞ കാർഡ് കിട്ടി. നോർത്ത് ഈസ്റ്റ് യുനൈറ്റഡിന്റെ മിഡ് ഫീൽഡ് മിസ്സ് പാസുകൾ നിറഞ്ഞതായിരുന്നു. 75ആം മിനുട്ടിൽ മുംബൈയുടെ കീപ്പർ അൽബിനോയുടെ മികച്ച സേവ് സ്കോർ 1-1 ആക്കുന്നതിൽ നിന്നും തടുത്തു. കൌണ്ടർ അറ്റാക്കിൽ നോർദേയ്‌ക് പകരക്കാരാനായി ഇറങ്ങിയ ഡിഫെഡെറിക്കോ നല്ലൊരു അവസരം പാഴാക്കി.

കളിയുടെ അവസാന നിമിഷങ്ങളിൽ മുംബൈ സിറ്റി ഡിഫെൻസിവ് മതിൽ പടുത്തുയർത്തി. ഡിഫെൻസ് ഭേദിക്കാൻ നോർത്ത് ഈസ്റ്റ് മുൻനിര നടത്തിയ ശ്രമങ്ങൾ ഒന്നും തന്നെ ഫലം കണ്ടില്ല. എക്സ്ട്രാ ടൈമിൽ ലിമ ഗോമസ് വളരെ നല്ലൊരു സേവിലുടെ മുംബൈയുടെ സ്കോർ ഇരട്ടിപ്പിക്കുന്നതിൽ നിന്നും തടുത്തു.

ഹീറോ ഓഫ് ദി മാച്ച് ആയി മുംബൈ ഡിഫെൻഡർ ഗോയാനെ തിരഞ്ഞെടുത്തു.

Advertisement