ആദ്യ വിജയം തേടി ഇന്ന് ഈസ്റ്റ് ബംഗാൾ മുംബൈ സിറ്റിക്ക് എതിരെ

Img 20201201 103500
- Advertisement -

ഐ എസ് എൽ ചരിത്രത്തിലെ ആദ്യ വിജയം തേടി ഈസ്റ്റ് ബംഗാൾ ഇന്ന് മുംബൈ സിറ്റിക്ക് എതിരെ ഇറങ്ങും. ലീഗിലെ ആദ്യ മത്സരത്തിൽ മോഹൻ ബഗാനോട് പരാജയപ്പെട്ട ഈസ്റ്റ് ബംഗാൾ ഇന്ന് വിജയിക്കാൻ ഉറച്ചാകും ഇറങ്ങുന്നത്. മോഹൻ ബഗാനെതിരെ പരാജയപ്പെട്ടു എങ്കിലും മികച്ച പ്രകടനം നടത്തിയത് ഈസ്റ്റ് ബംഗാൾ ആയിരുന്നു. ഇന്ന് ജെജെ ഈസ്റ്റ് ബംഗാൾ ആദ്യ ഇലവനിൽ എത്താൻ സാധ്യതയുണ്ട്.

മറുവശത്ത് മുംബൈ സിറ്റി കഴിഞ്ഞ മത്സരത്തിൽ എഫ് സി ഗോവയെ തോൽപ്പിച്ച് കൊണ്ട് അവരുടെ ആദ്യ വിജയം സ്വന്തമാക്കിയിരുന്നു. പക്ഷെ ലൊബേരയുടെ അറ്റാക്കിംഗ് ടാക്ടിക്സ് ഇതുവരെ വന്നില്ല എന്നത് മുംബൈ സിറ്റിക്ക് ആശങ്ക നൽകുന്നുണ്ട്. ഇതുവരെ ആകെ ഒരു ഗോളാണ് മുംബൈ സിറ്റി നേടിയത്. അതും ഒരു പെനാൾട്ടിയിൽ നിന്നായിരുന്നു. ഒഗ്ബെചെയും ആദം ലെ ഫൊണ്ട്രെയും ഒന്നും ഇനിയും മികവിലേക്ക് വന്നിട്ടില്ല. രണ്ട് മത്സരങ്ങളിൽ നിന്ന് മൂന്ന് ഷോട്ട് മാത്രമാണ് മുംബൈ സിറ്റി ഓൺ ടാർഗറ്റിലേക്ക് അടിച്ചത്. കൂടുതൽ അറ്റാക്കിംഗ് നീക്കങ്ങൾ ടീം നടത്തും എന്ന പ്രതീക്ഷയിലാണ് ആരാധകർ. ഇന്ന് രാത്രി 7.30നാണ് മത്സരം.

Advertisement