സുഭാശിഷ് ബോസിനെ സ്വന്തമാക്കി മുംബൈ സിറ്റി എഫ്.സി

- Advertisement -

ഇന്ത്യൻ ലെഫ്റ്റ് ബാക്ക് സുഭാശിഷ് ബോസിനെ സ്വന്തമാക്കി മുംബൈ സിറ്റി എഫ്.സി. ബെംഗളൂരു എഫ് സിയിൽ നിന്നാണ് സുഭാശിഷ് ബോസ് രണ്ടു വർഷത്തെ കരാറിൽ മുംബൈ സിറ്റിയിൽ എത്തുന്നത്. കഴിഞ്ഞ ദിവസമാണ് സുഭാശിഷ് ബോസ് ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചത്. ഹീറോ കോണ്ടിനെന്റൽ കപ്പിൽ തായ്പെയ് കെതിരെയുള്ള മത്സരത്തിലാണ് താരം ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റം നടത്തിയത്.

ബെംഗളൂരു എഫ് സിക്ക് വേണ്ടി ഐ.എസ്.എല്ലിൽ കാഴ്ച വെച്ച മികച്ച പ്രകടനമാണ് സുഭാശിഷ് ബോസിന് ഇന്ത്യൻ ടീമിൽ ഇടം നേടി കൊടുത്തത്. കഴിഞ്ഞ ഐ.എസ്.എൽ സീസണിൽ ബെംഗളൂരു എഫ് സിയുടെ മുന്നേറ്റത്തിൽ പ്രധാന പങ്കുവഹിച്ച താരമാണ് സുഭാശിഷ് ബോസ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement