ഈസ്റ്റ് ബംഗാളിന്റെ മുഹമ്മദ് റഫീഖ് മുംബൈ സിറ്റിയിൽ

- Advertisement -

ഈസ്റ്റ് ബംഗാൾ താരം മുഹമ്മദ് റഫീഖ് അടുത്ത സീസണിൽ മുംബൈ സിറ്റിയുടെ ബൂട്ട് അണിയും. ഈസ്റ്റ്  ബംഗാളിന്റെ കൂടെ നാല് വർഷം കളിച്ചതിനു ശേഷമാണു റഫീഖ് ഐ.എസ്.എൽ ക്ലബായ മുംബൈ സിറ്റിയിൽ എത്തുന്നത്. നേരത്തെ കേരള ബ്ലാസ്റ്റേഴ്സിനും എ.ടി.കെക്കും വേണ്ടി ഐ.എസ്.എല്ലിൽ റഫീഖ് കളിച്ചിട്ടുണ്ട്.

ഈ കഴിഞ്ഞ ഇന്റർകോണ്ടിനെന്റൽ കപ്പിൽ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു. 2014 ഐ.എസ്.എൽ ഫൈനലിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ എ.ടി.കെ പരാജയപെടുത്തിയപ്പോൾ വിജയഗോൾ നേടിയത് റഫീഖ് ആയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement