പ്രീസീസൺ; മുംബൈ സിറ്റിക്ക് സമനിലയോടെ തുടക്കം

പ്രീസീസണായി തായ്ലാന്റിൽ ഉള്ള മുംബൈ സിറ്റിക്ക് തങ്ങളുടെ ആദ്യ സൗഹൃദ മത്സരത്തിൽ സമനില. ഇന്ന് ചിയാങ്മായി എഫ് സിയെ നേരിട്ട മുംബൈ സിറ്റി 2-2 എന്ന സമനിലയാണ് വഴങ്ങിയത്. 90 മിനുട്ട് വരെ 2-1ന് മുന്നിട്ടു നിന്ന മുംബൈ സിറ്റി ഇഞ്ച്വറി ടൈമിലാണ് സമനില ഗോൾ വഴങ്ങേണ്ടി വന്നത്. ആദ്യ പകുതിയിൽ മത്സരം ഗോൾ രഹിതമായിരുന്നു.

രണ്ടാം പകുതിയിൽ ആദ്യം ചിയാങ്മായിയാണ് സ്കോർ ചെയ്തത്. പിന്നീട് യുവതാരം ബിപിൻ സിംഗ് മുംബൈ ല്യുടെ രക്ഷക്കെത്തി. ബിപിന്റെ ഇരട്ട ഗോളുകളാണ് ഒരു ഘട്ടത്തിൽ മിംബൈ സിറ്റിയെ 2-1ന് മുന്നിൽ എത്തിച്ചത്. പരിശീലകൻ ജോർഗെ കോസ്റ്റയുടെ കീഴിയിലെ മുംബൈയുടെ ആദ്യ മത്സരം കൂടിയായിരുന്നു ഇത്.

Previous articleമുൻ വിവാ കേരള സ്ട്രൈക്കർ സബീത് ഇനി മിനേർവ പഞ്ചാബിൽ
Next articleകൊൽക്കത്തയിൽ ക്ലാസിക്ക് ഡെർബി, ഈസ്റ്റ് ബംഗാളിന്റെ വൻ തിരിച്ചുവരവ്