Site icon Fanport

ഇന്ത്യൻ U-20 ക്യാപ്റ്റനെ മുംബൈ സിറ്റി സ്വന്തമാക്കി

മുംബൈ സിറ്റി എഫ്‌സി ഒരു യുവതാരത്തെ കൂടെ ടീമിൽ എത്തിച്ചു. ഇന്ത്യയുടെ യുവ ഡിഫൻഡർ ഹാലെൻ നോങ്‌ടുവിനെ ആണ് മുംബൈ സിറ്റി സ്വന്തമാക്കിയത്. മൂന്നര വർഷത്തെ കരാറിൽ ആണ് 18-കാരൻ മുംബൈ സിറ്റിക്ക് ഒപ്പം ചേരുന്നത്.

മേഘാലയയിൽ നിന്നുള്ള നോങ്‌ടുഡു ഇന്ത്യൻ അണ്ടർ 20 ടീമിന്റെ ക്യാപ്റ്റൻ ആയിരുന്നു. പൂനെ ആസ്ഥാനമായുള്ള ക്ലബ് ഡിഎസ്‌കെ ശിവാജിയൻസിലൂടെ വളർന്നു വന്ന താരമാണ്. ഇന്ത്യൻ ആരോസിനായും താരം തിളങ്ങിയിട്ടുണ്ട്.

അടുത്തിടെ കുവൈറ്റിൽ നടന്ന U20 AFC ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങളിൽ ഇന്ത്യക്കായി നോങ്ടുഡു കളിച്ചിരുന്നു‌. SAFF U20 ചാമ്പ്യൻഷിപ്പിൽ കിരീടത്തിലേക്ക് ഇന്ത്യയെ നയിക്കാനും താരത്തിനായി. മുംബൈ സൈൻ ചെയ്തു എങ്കിലും 2023 ജനുവരി 1 മുതൽ മാത്രം താരത്തിന് മുംബൈ സിറ്റിക്ക് ആയി കളിക്കാൻ ആകൂ.

Exit mobile version