മുംബൈ സിറ്റിക്കെതിരായി കേരളത്തിന് മോശം റെക്കോർഡ്, ഹ്യൂമിന് മികച്ച റെക്കോർഡ്

newsdesk

Download the Fanport app now!
Appstore Badge
Google Play Badge 1

മുംബൈ സിറ്റിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് അത്ര മികച്ച റെക്കോർഡ് അല്ല‌. ആ റെക്കോർഡ് തിരുത്താനാകും എന്ന് പ്രതീക്ഷയിലാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങുന്നത്. ഇതുവരെ ഏഴു മത്സരങ്ങളിൽ മുംബൈ സിറ്റിയെ നേരിട്ട ബ്ലാസ്റ്റേഴ്സിന് ആകെ നേടാൻ കഴിഞ്ഞത് വെറും മൂന്നു ഗോളുകൾ മാത്രമണ്. വഴങ്ങിയത് 8 ഗോളുകളും.

ഏഴിൽ നാലു മത്സരങ്ങളും സമനിലയിലാണ് അവസാനിച്ചത്. അവസാനം ഈ സീസൺ തുടക്കത്തിൽ കൊച്ചിയിൽ വെച്ച് നേരിട്ടപ്പോൾ 1-1 എന്ന സമനിലയിലായിരുന്നു മത്സരം അവസാനിച്ചത്. ഒരിക്കൽ മാത്രമെ ബ്ലാസ്റ്റേഴ്സിന് മുംബൈ സിറ്റിയെ തോൽപ്പിക്കാൻ കഴിഞ്ഞിട്ടുള്ളൂ. 2 തവണ മുംബൈയോടെ തോൽക്കുകയും ചെയ്തു.

കേരള ബ്ലാസ്റ്റേഴ്സിന് മുംബൈക്കെതിരെ മോശം റെക്കോർഡ് ആണെങ്കിൽ കേരളത്തിന്റെ സ്ട്രൈക്കർ ഇയാൻ ഹ്യൂമിന് മികച്ച റെക്കോർഡാണ് മുംബൈ പടക്കെതിരെ. ഇതുവരെ 6 മത്സരങ്ങൾ മുംബൈക്കെതിരെ കളിച്ച ഹ്യൂം 6 ഗോളുകൾ മുംബൈക്കെതിരെ നേടിയിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിലെ ഹാട്രിക്കോടെ ഫോമിലേക്ക് തിരിച്ചെത്തിയ ഹ്യൂം മുംബൈക്കെതിരെയും തിളങ്ങും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial