Site icon Fanport

മുംബൈ സിറ്റി vs ജംഷദ്പൂർ എഫ് സി, ലൈനപ്പ് അറിയാം

ഐ എസ് എൽ അഞ്ചാം സീസണിൽ നാലാം മത്സരത്തിനുള്ള ലൈനപ്പ് പ്രഖ്യാപിച്ചു. മുംബൈ അരീനയിൽ നടക്കുന്ന മത്സരത്തിൽ മുംബൈ സിറ്റിയും ജംഷദ്പൂർ എഫ് സിയുമാണ് നേർക്കുനേർ വരുന്നത്. സ്റ്റാർ പ്ലയേർസ് ആയ ടിം കാഹിലും സുബ്രതാ പോളും ഇല്ലാതെയാണ് ജംഷദ്പൂർ ഇറങ്ങുന്നത്. സുബ്രതയുടെ അഭാവത്തിൽ മുൻ ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ സുഭാഷിഷ് റോയ് ആണ് ജംഷദ്പൂർ വല കാക്കുന്നത്.

മുംബൈ സിറ്റി ഇന്ന് അമ്രീന്ദർ സിംഗിന്റെ ക്യാപ്റ്റൻസിയിലാണ് ഇറങ്ങുന്നത്. മാറ്റിയാസ് മിറബാഹെയ്ക്ക് ഇന്ന് ആദ്യ ഇലവനിൽ ഇല്ല. അദ്ദേഹം ബെഞ്ചിൽ ആണ് ഉള്ളത്.

Exit mobile version